ബംഗളൂരു: നിപ വൈറസ് ബാധയെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന ബംഗളൂരുവിലെ മൂന്നു മലയാളി നഴ്സുമാരുടെ പരിശോധനാ ഫലം വന്നു. ഫലം നെഗറ്റീവ് ആയതോടെ ഇവർക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാട്ടിൽ പോയി തിരിച്ചെത്തിയ മൂന്നുപേർക്കും പനി പിടികൂടിയതിനെ തുടർന്നാണ് ഇവരുടെ രക്ത സാമ്പിളുകൾ മണിപാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഇവർ. നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് 104 എന്ന ഹെൽപ് ലൈൻ നമ്പർ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.