പാത നവീകരണം: പാലക്കാട്​, തിരുവനന്തപുരം ഡിവിഷനുകളിൽ തീവണ്ടികളുടെ വൈകിയോട്ടം തുടരും

ചെന്നൈ: പാതനവീകരണം പൂർത്തിയാവുന്നതുവരെ ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രെയിനുകളുടെ വൈകിയോട്ടം തുടരുമെന്ന് െറയിൽവേ അധികൃതർ അറിയിച്ചു. ഇരു ഡിവിഷനുകളിലും 200 കിലോമീറ്റർ നീളത്തിൽ പാളങ്ങൾ, സിഗ്നലുകൾ, വൈദ്യുതി കമ്പികൾ തുടങ്ങിയവയുടെ നവീകരണമാണ് നടക്കുന്നത്. നടപ്പുവർഷത്തെ ബജറ്റിൽ കൂടുതൽ ഫണ്ട് അനുവദിച്ചത് പാതകളുടെയും സിഗ്നലുകളുടെയും നവീകരണത്തിനാണ്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ശക്തിപ്പെടുന്നതിനുമുമ്പ് പണി പൂർത്തിയാക്കാനാണ് ദക്ഷിണ റെയിൽവേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സാേങ്കതിക ബുദ്ധിമുട്ടുകൾമൂലം ഇതിന് കഴിഞ്ഞില്ല. ഒരാഴ്ചക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ശ്രമം. തീവണ്ടികൾ ൈവകിയോടുന്നതുമൂലം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനുകളിൽ അറിയിപ്പ് നൽകാനും യാത്രക്കാരുടെ മൊബൈൽഫോണുകളിലേക്ക് സന്ദേശങ്ങൾ അയക്കാനും നടപടിയെടുക്കുന്നതായും അധികൃതർ അറിയിച്ചു. തീവണ്ടികളുടെ ൈവകിയോട്ടം സംബന്ധിച്ച പരാതികൾ യാത്രക്കാർക്ക് ടോൾഫ്രി നമ്പരായ 138ലും റെയിൽവേ സുരക്ഷയുമായ ബന്ധപ്പെട്ട പരാതികൾ 132ലും വിളിച്ചുപറയാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.