സിംഗപ്പൂർ: ഇന്ത്യയും ചൈനയും പരസ്പര വിശ്വാസത്തോടെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഏഷ്യക്കും ലോകത്തിനും മെച്ചപ്പെട്ട ഭാവിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഷാൻഗ്രി-ല സംഭാഷണത്തിലെ മുഖ്യപ്രഭാഷണത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അതിർത്തിയിൽ സമാധാനം പുലർത്തുന്നതിലും ഇന്ത്യയും ചൈനയും പക്വത പുലർത്തിയിട്ടുണ്ട്. ശത്രുക്കൾ നിറഞ്ഞ ഏഷ്യ മേഖലയെ പിറകോട്ട് വലിക്കും. എന്നാൽ, സഹകരണത്തിെൻറ ഏഷ്യ ഇൗ നൂറ്റാണ്ടിെൻറ ഭാഗധേയം നിർണയിക്കും. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് െഎക്യത്തോടെ പ്രവർത്തിക്കാനാണ് ലോകം ആവശ്യപ്പെടുന്നത്. ഇന്തോ-പസിഫിക് മേഖലയിൽ ഇന്ത്യക്ക് സ്വതന്ത്ര നയമാണുള്ളത്. ഇവിടെ നിയമത്തിൽ അധിഷ്ഠിതമായ അവസ്ഥയുണ്ടാകണം. ഇത് അഭിവൃദ്ധിക്കും സുരക്ഷക്കും വഴിതുറക്കും. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഇന്ത്യ തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. മത്സരം സ്വാഭാവികമാണ്. പക്ഷേ അത് സംഘർഷത്തിന് വഴിമാറരുത്. -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.