കൈരാന: കെട്ടിവെച്ച പണം പോയത്​ പത്ത്​ സ്​ഥാനാർഥികൾക്ക്​

മുസഫർനഗർ: യു.പിയിലെ കൈരാന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ഒഴികെ പരാജിതരായവർെക്കല്ലാം കെട്ടിവെച്ച പണം നഷ്ടമായെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റും തെരഞ്ഞെടുപ്പ് ഒാഫിസറുമായ കെ.ബി. സിങ് പറഞ്ഞു. മൊത്തം രേഖപ്പെടുത്തിയ വോട്ടി​െൻറ ആറിലൊന്ന് നേടാൻ സാധിക്കാത്ത പത്തു സ്ഥാനാർഥികൾക്കാണ് പണം നഷ്ടമായത്. രാജ്യം ഉറ്റുനോക്കിയ ൈകരാന ലോക്സഭ മണ്ഡലത്തിൽ, ബി.ജെ.പിയുടെ മൃഗങ്ക സിങ്ങിനെ നിലംപരിശാക്കി സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസി​െൻറയും ബി.എസ്.പിയുടെയും പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്ദളി​െൻറ തബസ്സും ഹസൻ നേടിയ ജയം വലിയ ചർച്ചയായിരുന്നു. 44,618 വോട്ടുകൾക്കാണ് ഇവർ ജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.