ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ശനിയാഴ്ച മുതൽ ബഗ്ഗി കാർ സർവിസ് പുനരാരംഭിക്കും. എട്ടുമാസമായി ബാറ്ററി തകരാർ മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപ വിലവരുന്ന ബാറ്ററി കിട്ടാനില്ലാതെ വന്നതാണ് കാലതാമസമായത്. പശ്ചിമബംഗാളിലെ സിങ്കൂരിൽനിന്ന് കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡിെൻറ ഓഫിസിലെത്തിച്ച ബാറ്ററി വിദഗ്ധരുടെ നേതൃത്വത്തിൽ സ്ഥാപിക്കുകയാണ്. ശനിയാഴ്ച മുതൽ ഓടിത്തുടങ്ങാൻ കഴിയുമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. ഇടുക്കി-ചെറുതോണി അണക്കെട്ടുകൾ പൂർണമായി കണ്ട് ആസ്വദിക്കണമെങ്കിൽ മൂന്ന് കി.മീ. സഞ്ചരിക്കണം. കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഇത്രയും കി.മീ. നടക്കാൻ ബുദ്ധിമുട്ടുള്ളത് പരിഗണിച്ചാണ് അണക്കെട്ടിനു മുകളിലൂടെ മാത്രം ഓടിക്കാൻ കഴിയുന്ന ബഗ്ഗി കാർ സംവിധാനം ഏർപ്പെടുത്തിയത്. മൂന്ന് ബഗ്ഗി കാറുകളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടെണ്ണം ബാറ്ററി തകരാർ മൂലം സർവിസ് നിർത്തി. ഒരെണ്ണം ഓടുന്നതാകെട്ട ദിവസത്തിൽ രണ്ടു ട്രിപ് മാത്രം. കേടായ ബഗി കാറുകൾ ദിവസം 12 ട്രിപ്പുകൾ ഓടിച്ചിരുന്നവയാണ്. ഒരു ട്രിപ്പിൽ 12 പേർക്ക് സഞ്ചരിക്കാം. ഒരാൾക്ക് 50 രൂപ വീതമായിരുന്നു ചാർജ്. എട്ടുമാസമായി ട്രിപ് മുടങ്ങിക്കിടന്നതോടെ വരുമാനയിനത്തിൽ കനത്ത നഷ്ടമാണ് ഹൈഡൽ ടൂറിസത്തിനുണ്ടായത്. ടെമ്പോ ട്രാവലറിൽ ടൂറിസ്റ്റുകളെ കൊണ്ടുപോകാൻ ബദൽ സംവിധാനം ആലോചിച്ചെങ്കിലും സർക്കാർ അനുമതികിട്ടാതെ ഉപേക്ഷിക്കുകയായിരുന്നു. വേനൽ അവധി പ്രമാണിച്ച് ഒരുമാസത്തേക്ക് തുറന്നുകൊടുത്ത ഇടുക്കി ഡാം വെള്ളിയാഴ്ച അടച്ചു. ഇനി എല്ലാ ശനിയും ഞായറും ടൂറിസ്റ്റുകൾക്കായി തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.