തൊടുപുഴ: സ്വാഭാവിക റബര്‍ ഉല്‍പാദന-വിപണന മേഖലയില്‍ വന്‍ സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നതെന്ന് ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ്. രാജ്യത്തെ 12.5 ലക്ഷം വരുന്ന സ്വാഭാവിക റബര്‍ ഉല്‍പാദകരായ ഗ്രാമീണ-കാര്‍ഷിക സംരംഭകരെ തട്ടിച്ച് രാജ്യത്തെ എട്ടോളം വന്‍കിട വ്യവസായഭീമന്മാര്‍ കോടികള്‍ ഉണ്ടാക്കുകയാണ്. രാജ്യത്ത് 50,000 ടണ്‍ റബറിെൻറ മാത്രം കുറവുണ്ടായിരിക്കെ ടയര്‍ കമ്പനികള്‍ നാലര ലക്ഷം ടണ്‍ വര്‍ഷംതോറും ഇറക്കുമതി ചെയ്ത് അഭ്യന്തര വിപണി വില ഇടിക്കുകയാണ്. കേന്ദ്രസര്‍ക്കാർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും നാലരലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാറിന് വര്‍ഷംതോറും 1900 കോടിയാണ് ചുങ്കമായി ലഭിക്കുന്നതെന്നും എം.സി. ജോർജ് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാറിെൻറ ഇൗ ലാഭം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ലോബിയാണ് റബർ കർഷകർക്ക് ദ്രോഹമായിട്ടും ഇറക്കുമതി നിലനിർത്തുന്നത്. ഇപ്പോള്‍ 120 രൂപയാണ് കർഷകന് കിലോക്ക് ലഭിക്കുന്ന ശരാശരി വില. വിദേശവിപണിയില്‍നിന്ന് വാങ്ങുന്ന റബര്‍ ഇന്ത്യയിലെത്തുമ്പോള്‍ കിലോക്ക് 165 രൂപയാകുന്നുണ്ട് കമ്പനികൾക്ക്. അധികം നൽകേണ്ടി വരുന്ന 45 രൂപ സംസ്ഥാന സര്‍ക്കാറിെൻറ വില സ്ഥിരത പദ്ധതി വിലയായ 150നൊപ്പം ചേർത്ത് കേന്ദ്രസര്‍ക്കാറിെൻറ ലാഭത്തിൽനിന്ന് ഒരുവിഹിതം ലഭ്യമാക്കി റബറിെൻറ കുറഞ്ഞ വില 220 രൂപയായി നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളി, കണ്‍വീനര്‍ ജോസ് ഇടപ്പാട്ട്, ദേശീയ ട്രഷറര്‍ ജോയി തെങ്ങുകുടി, ജില്ല പ്രസിഡൻറ് പി.എസ്. മൈക്കിള്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.