തർത്തീൽ: ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻഡ്​​ ഫൈനൽ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാൻഡ് ഫൈനൽ ജൂൺ മൂന്നിന് രാവിലെ ഒമ്പത് മുതൽ ഈരാറ്റുപേട്ട നടയ്ക്കൽ ബറകാത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ ഖുർആൻ പാരായണ മത്സരവും മനഃപാഠ മത്സരവുമാണ് തർത്തീലിൽ നടക്കുന്നത്. കൂടാതെ സബ്അ ഖിറാഅത്തി​െൻറ (ഏഴ് പാരായണം) പ്രത്യേക പാരായണ മത്സരവും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമസ്ത മുശാവറ അംഗം ഇസുദ്ദീൻ കാമിൽ സഖാഫി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി. ഉബ്ദൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 6000 യൂനിറ്റ് കേന്ദ്രങ്ങളിലും 104 ഡിവിഷൻ കേന്ദ്രങ്ങളിലും 17 ജില്ല കേന്ദ്രങ്ങളിലും നടന്ന മത്സരങ്ങളുടെ സമാപനമായാണ് ഈരാറ്റുപേട്ടയിൽ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. ജില്ലതലങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് മത്സരിക്കുന്നത്. ജേതാക്കൾക്ക് ഒരുപവൻ സ്വർണമാണ് സമ്മാനം. പരിപാടിയുടെ മുന്നോടിയായി ശനിയാഴ്ച ഖുർആൻ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ പ്രഭാഷകൻ റാഫി അഹ്സനി കാന്തപുരം സംസാരിക്കുമെന്ന് ഇവർ പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എൻ. ജാഫർ സ്വാദിഖ്, സ്വാഗതസംഘം കൺവീനർ സി.എം. അനസ് മദനി, വൈസ് ചെയർമാൻ യൂസുഫ് സഖാഫി, സിയാദ് അഹ്സനി, മീഡിയ കണ്‍വീനര്‍ എം.ടി. ശിഹാബ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.