ഏറ്റുമാനൂര്‍: മഴക്കാലരോഗങ്ങള്‍ക്കെതിരെ ജാഗ്രത പ്രവര്‍ത്തനങ്ങളുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ െറസിഡൻറ്സ് അസോസിയേഷന്‍. ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിെൻറ സഹകരണത്തോടെ പ്രതിരോധമരുന്നുകളുടെ വിതരണവും ബോധവത്കരണ ക്ലാസും ശനിയാഴ്ച രാവിലെ 11ന് ടെമ്പിള്‍ റോഡിലെ സ്റ്റീല്‍ മെയ്ഡ് ഹാളില്‍ നടക്കും. ഹോമിയോ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഹോമിയോ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ചാമിനി ചന്ദ്രന്‍ ക്ലാസെടുക്കും. കൊതുക്നശീകരണത്തിന് മരുന്ന് സ്പ്രേ ചെയ്യാനും പൊതുസ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും മാലിന്യസംസ്കരണത്തിനും പദ്ധതികള്‍ നടപ്പാക്കും. രക്ഷാധികാരി ബി. സുശീലന്‍ നായർ അധ്യക്ഷതവഹിച്ചു. അസോസിയേഷന്‍ ഭാരവാഹികൾ: എം.എസ്. മോഹന്‍ദാസ് (പ്രസി.), ബി. സുനില്‍കുമാര്‍ (ജന. സെക്ര.), എന്‍. വിജയകുമാര്‍ (ട്രഷ), ബി. മോഹന്‍ഭാസ്കര്‍, എം.എസ്. രാജു (വൈ. പ്രസി.), ടി.ജി. രാമചന്ദ്രന്‍ നായര്‍, അശോക് ആര്‍. നായര്‍ (ജോ.സെക്ര), എം.എസ്. അപ്പുക്കുട്ടന്‍ നായര്‍, ഇ.പി. സലിം, ബിജു ജോസഫ്, എ.വി. പ്രദീപ്കുമാര്‍, ജി. ശ്രീകുമാര്‍, ബി. അരുണ്‍കുമാര്‍, ഡോ. എ.പി. സരസമ്മ, അമ്മിണി എസ്. നായര്‍ (അംഗങ്ങൾ). പെരുവ ഐ.ടി സ്‌കൂള്‍ നിർമാണോദ്ഘാടനം ഇന്ന് കടുത്തുരുത്തി: അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുത്ത പെരുവ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിർവഹിക്കും. സര്‍ക്കാര്‍ അഞ്ചുകോടിയും എം.എല്‍.എ ഫണ്ടില്‍നിന്ന് രണ്ടുകോടിയും ഉള്‍പ്പെടുത്തി ഏഴുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നവീകരണ ഭാഗമായി നടപ്പാക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു. പെരുവ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍, പെരുവ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കും പ്രത്യേകം ബ്ലോക്ക് ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് അംഗം കല മങ്ങാട് അധ്യക്ഷതവഹിക്കും. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാത സുമോന്‍ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.