നഗരത്തിൽ പ്രചാരണ ബോർഡുകൾക്കും ബാനറുകൾക്കും നിയന്ത്രണം ഇന്നുമുതൽ

തൊടുപുഴ: നഗരസഭ പ്രദേശത്തെ റോഡുകളിലും പൊതുസ്ഥലങ്ങളിലും പരസ്യ, പ്രചാരണ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് വെള്ളിയാഴ്ച മുതൽ നിയന്ത്രണം. പരസ്യ നിരോധിത മേഖലകളിൽ ബോർഡുകളും ബാനറുകളും കൊടികളും മറ്റും കെട്ടിയാൽ പിഴ അടക്കമുള്ള നടപടി സ്വീകരിക്കും. പരസ്യ ബോർഡുകൾ സ്ഥാപിക്കാവുന്ന സ്ഥലങ്ങളും നഗരസഭ നിശ്ചയിച്ചിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായേ ഇവ സ്ഥാപിക്കാനും കഴിയുകയുള്ളൂ. പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള ചട്ടക്കൂടുകൾ (െഫ്രയിം) നിശ്ചിത കേന്ദ്രങ്ങളിൽ സ്ഥാപിക്കാനുള്ള നടപടിയിലേക്ക് നഗരസഭ ഉടൻ നീങ്ങുമെന്ന് വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.