കോട്ടയം: പ്രമുഖ പ്രസാധക സ്ഥാപനമായ ഡി.സി ബുക്സ് ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ആൻഡ് ഇമേജിങ്ങിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്രിൻറിങ് ടെക്നോളജി (കെ.ജി.ടി.ഇ 12 മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം വിജയം. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ ഉള്ള കോഴ്സിൽ പ്രിൻറിങ്, ഡി.ടി.പി, ബൈൻഡിങ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കും. ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോറവും േപ്രാസ്പെക്ടസും ഡി.സി ബുക്സ്-കറൻറ് ബുക്സ് ശാഖകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ആൻഡ് ഇമേജിങ് ഓഫിസ് കോട്ടയം എന്നിവിടങ്ങളിൽനിന്ന് 100 രൂപയടച്ച് നേരിട്ടും 125 രൂപ മണിഒാർഡർ അയച്ച് തപാലിലും വാങ്ങാം. അവസാന തീയതി ജൂൺ 15. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ആൻഡ് ഇമേജിങ്, ഡി.സി ബുക്സ്, ഡി.സി കിഴക്കെമുറി ഇടം, ജി.എസ് സ്ട്രീറ്റ്, കോട്ടയം. ഫോൺ: 9846150555, 0481 2301614.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.