കോട്ടയം: പുതിയ അധ്യയനവർഷാരംഭത്തിെൻറ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ 231 സ്കൂളുകൾക്ക് നോട്ടീസ്. ഹയർ സെക്കൻഡറി അടക്കം സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, െറസിഡൻഷ്യൽ സ്കൂൾ എന്നിങ്ങനെ 469 വിദ്യാലയങ്ങളിലായിരുന്നു പരിശോധന. ഇതിൽ 230 എണ്ണം സർക്കാർ സ്കൂളുകളായിരുന്നു. പരിശോധനയിൽ പാചകപ്പുരയിൽ വേണ്ടത്ര ശുചിത്വമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 32 സർക്കാർ സ്കൂളിന് നോട്ടീസ് നൽകി. ഒരു െറസിഡൻറ് സ്കൂളിനും ഇതേ വീഴ്ച കണ്ടെത്തി നോട്ടീസ് നൽകിയിട്ടുണ്ട്. പാചകക്കാർക്ക് ശുചിത്വം ഇല്ലാത്തതിന് മൂന്ന് സ്കൂളുകൾക്കും നോട്ടീസ് നൽകി. കുടിവെള്ള ഗുണമേന്മ പരിശോധന നടത്താത്ത 40 സർക്കാർ സ്കൂളുകളും 13 സ്വകാര്യസ്കൂളുകളും കണ്ടെത്തി. കുട്ടികൾക്ക് അനുപാതികമായി നാലു സ്കൂളുകളിൽ ടോയ്ലറ്റുകൾ ഇെല്ലന്ന് കണ്ടെത്തി. കൊതുകുജന്യരോഗ സാചര്യങ്ങൾ കണ്ടെത്തിയ ഒമ്പത് സ്കൂളുകൾക്ക് നോട്ടീസ് നൽകി. സ്വകാര്യ മേഖലയിൽ െകാതുകജന്യരോഗ സാഹചര്യങ്ങൾ ഉള്ളത് നാല് സ്വകാര്യ സ്കൂളുകളിലാണ്. പുകയില ഉൽപന്നങ്ങൾ നൂറുവാര ചുറ്റളവിൽ വിൽക്കാൻ പാടിെല്ലന്ന ബോർഡ് 24 െറസിഡൻഷ്യൻ സ്കൂൾ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ പരിസരത്തെ 47 കടകളിലും പരിശോധന നടത്തി. ഇതിൽ 18 കടകളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തി. ജില്ലയിലെ 353 ജീവനക്കാരാണ് പരിശോധനയിൽ പെങ്കടുത്തത്. 109 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. ജില്ല മെഡിക്കൽ ഒാഫിസർ പരിശോധനക്ക് നേതൃത്വം നൽകി. ഏറത്തുവടകയിൽ വൈദ്യുതി മുടക്കം പതിവാകുന്നു മണിമല: ഏറത്തുവടകയിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. മഴ പെയ്താലുടൻ ൈവദ്യുതി മുടങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. മഴയില്ലാത്തപ്പോഴും വൈദ്യുതി മുടങ്ങുകയാണ്. വൈകുന്നേരത്താണ് പതിവായി ൈവദ്യുതി മുടങ്ങുന്നത്. ഇത് നാട്ടുകാർക്ക് ഏറെ ദുരിതമായിരിക്കുകയാണ്. ഫോൺ വിളിച്ചാൽ മണിമലയിലെ കെ.എസ്.ഇ.ബി അധികൃതർ എടുക്കുന്നിെല്ലന്നും ആക്ഷേപമുണ്ട്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്ന രീതിക്ക് അറുതിവരുത്താൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനെതിെര വൈദ്യുതി മന്ത്രിക്കടക്കം പരാതി നൽകാനും ഇവർ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.