കോട്ടയം: നഗരസഭക്ക് ഗ്രാൻറ് ഇനത്തിൽ ലഭിേക്കണ്ട 1.48 കോടി നഷ്ടപ്പെടുത്തിയ സംഭവത്തിൽ നാലു ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫയലുകൾ കൃത്യസമയത്ത് നീക്കാതെയും ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാതെയും കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരെയാണ് നിയമവിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. നഗരസഭയുടെ ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ള ദൈനംദിനകാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട ബില്ലുകൾ യഥാസമയം ട്രഷറിയിൽ ഹാജരാക്കിയിരുന്നില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന പറഞ്ഞു. നാലുതവണയായി മാറിയെടുക്കേണ്ട ഫണ്ട് യഥാസമയം കിട്ടുന്നതിന് ആവശ്യമായ ഫയലുകൾ നീക്കാതെ കാലതാമസം വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് നിയമവിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. നടപടി ഏതെങ്കിലും ഉദ്യോഗസ്ഥരുടെ തലയിൽകെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ഭരണപക്ഷം നടത്തുന്നതെന്ന് പ്രതിപക്ഷ കൗൺസിലർ അഡ്വ. ഷീജ അനിൽ ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരടക്കമുള്ളവർ നടപടിക്ക് വിധേയമാകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും കൊമ്പുകോർത്തത് ബഹളത്തിനിടയാക്കി. ഏറെനേരം ബഹളത്തിനൊടുവിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മറ്റുള്ളവെൻറ വിശപ്പ് മനസ്സിലാക്കാൻ നോമ്പ് സഹായകരം -ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് കോട്ടയം: മറ്റുള്ളവെൻറ വിശപ്പ് മനസ്സിലാക്കാൻ നോമ്പ് സഹായകരമാണെന്ന് ക്‌നാനായ അതിഭദ്രാസനം ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത. അപരനെ സഹോദരനായി കാണാനും അവെൻറ വേദനയും വിശപ്പും അറിയാനും അതിനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ച് ചിന്തിക്കാനം നോമ്പുകാലം എല്ലാവര്‍ക്കും പ്രേരകമായി തീരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ദര്‍ശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച മതമൈത്രി സംഗമവും ഇഫ്താര്‍ വിരുന്നും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം സെൻറ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ അധ്യക്ഷതവഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എൽ.എ, ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഫാ. മൈക്കിള്‍ വെട്ടിക്കാട്, ഇമാം ത്വാഹ മൗലവി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൺ ഡോ. പി.ആര്‍. സോന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഫാ. തോമസ് പുതുശ്ശേരി, അഡ്വ. ടോമി കല്ലാനി, അഡ്വ. കെ. അനില്‍ കുമാര്‍, ഇമാം ഷിഫാര്‍ അല്‍കൗസരി, അഡ്വ. വി.ബി. ബിനു, ഇമാം സാദിഖ് മൗലവി, ഇമാം സിറാജുദ്ദീൻ ഹസനി, പി.യു. തോമസ്, ഫാ. കെ.എം. ജോര്‍ജ്, എം.കെ. ഖാദര്‍, ഫാ. ജസ്റ്റി കാളിയാനിയിൽ, സുനില്‍ കെ. ജോർജ്, എ.യു. ഷാജി എന്നിവര്‍ സംസാരിച്ചു. വിദ്യാർഥിനിയെ കടന്നുപിടിച്ച ജില്ല ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ കോട്ടയം: വിദ്യാർഥിനിയെ കടന്നുപിടിച്ച ജില്ല ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. കോട്ടയം ജില്ല ആശുപത്രിയിലെ സ്റ്റെറിലൈസിങ് വിഭാഗത്തിലെ ജീവനക്കാരൻ കോട്ടയം പുത്തനങ്ങാടി താജ് മൻസിൽ മീരാനെയാണ് (63) കോട്ടയം വെസറ്റ് എസ്.ഐ എം.ജെ. അരുണിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ജില്ല ആശുപത്രിക്കുള്ളിലായിരുന്നു സംഭവം. സ്െറ്ററിലൈസിങ് വിഭാഗത്തിലേക്ക് ചെന്ന വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളംകേട്ട് മറ്റ് ആളുകൾ ഒാടിയെത്തിയതോടെയാണ് ഇയാൾ പിൻമാറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.