മാണി വന്നിട്ടും യു.ഡി.എഫ്​ കരകയറിയില്ല

ആലപ്പുഴ: ചെങ്ങന്നൂരിൽ പ്രചാരണത്തി​െൻറ അവസാനം കെ.എം. മാണി യു.ഡി.എഫിന് വോട്ട് അഭ്യർഥിച്ചിട്ടും സ്ഥാനാർഥി ഡി. വിജയകുമാറിന് കരകയറാൻ കഴിഞ്ഞില്ല. അതേസമയം, കേരള കോൺഗ്രസ് എം പ്രവർത്തകരുടെ വോട്ട് തങ്ങൾക്ക് ലഭിച്ചതായി എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ അവകാശപ്പെട്ടു. കെ.എം. മാണിയും പ്രവർത്തകരും ചെങ്ങന്നൂരിൽ നിർണായക സ്വാധീനമുള്ളവരാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും ബി.െജ.പിയും ഒരുപോലെ വിശ്വസിച്ചിരുന്നു. അതിനാൽ മാണിയെ പലതവണ കണ്ട് വോട്ട് അഭ്യർഥിച്ചു. മാണിക്കെതിരെ വി.എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും നിലപാട് ശക്തമാക്കിയതോടെയാണ് യു.ഡി.എഫ് പാളയത്തിലേക്ക് എത്തിയത്. എന്നാൽ, അതുകൊണ്ട് യു.ഡി.എഫിന് ഒരു ഗുണവും ഉണ്ടായില്ല. മാണി ഗ്രൂപ്പിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ ലീഡ് നേടിയത് എൽ.ഡി.എഫാണ്. അവർ ഭരണത്തിലുള്ള പഞ്ചായത്തും യു.ഡി.എഫിനെ തുണച്ചില്ല. ഫലത്തിൽ മാണിയുമായുള്ള അവസാനവട്ട ചങ്ങാത്തം യു.ഡി.എഫിന് നഷ്ടകച്ചവടമായി മാറി. ആഴ്ചകൾക്ക് മുേമ്പ ഇടതുപക്ഷവുമായി പറഞ്ഞുറപ്പിച്ചിരുന്ന കേരള കോൺഗ്രസ് എം വോട്ടുകൾ ഒന്നുംതന്നെ മാണിയുടെ ചെങ്ങന്നൂർ വരവോടെ നഷ്ടമായില്ലെന്നാണ് സജി െചറിയാ​െൻറ വാക്കുകൾ വ്യക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.