കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

തലയോലപ്പറമ്പ്: കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. അരയന്‍കാവ് പൊയ്യാറ്റിത്താഴം പൊയ്യാറ്റില്‍ അജയനാണ് ‍(53) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വെട്ടിക്കാട്ടുമുക്ക്-എറണാകുളം റോഡില്‍ നീര്‍പ്പാറ കലുങ്ക് സ്റ്റോപ്പിന് സമീപമാണ് അപകടം. വരിക്കാംകുന്ന് ഭാഗത്ത് യാത്രക്കാരെ ഇറക്കി അരയന്‍കാവ് സ്റ്റാൻഡിലേക്ക് പോയ ഓട്ടോയില്‍ എതിരെ വന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. എറണാകുളത്തുനിന്ന് മല്ലപ്പള്ളിക്ക് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മുട്ടുചിറയിലും തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എറണാകുളം റോഡില്‍ 15 മിനിറ്റോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.