കുന്നത്തുകളത്തിൽ തട്ടിപ്പ്​ കേസ്​ ക്രൈംബ്രാഞ്ചിന്​

കോട്ടയം: നിക്ഷേപകർക്ക് കോടികൾ നഷ്ടമായ കുന്നത്തുകളത്തിൽ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ കോട്ടയം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം യൂനിറ്റിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി ഫയലും അനുബന്ധ രേഖകളും ഏറ്റുവാങ്ങും. രണ്ടുകോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ചട്ടം. അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാവിലെ 10ന് കോട്ടയം തിരുനക്കര ആനന്ദ മന്ദിരം ഓഡിറ്റോറിയത്തിൽ നിക്ഷേപകർ യോഗം ചേരും. വിശ്വനാഥനും കുടുംബാംഗങ്ങളും സബ് കോടതിയിൽ സമർപ്പിച്ച പാപ്പർ ഹരജിയിൽ തുടർനടപടിയായിട്ടില്ല. കുന്നത്തുകളത്തിൽ ഗ്രൂപ്പി​െൻറ ആസ്ഥിയും ബാധ്യതയും വിലയിരുത്താനാണ് സബ് കോടതി റിസീവറെ നിയമിച്ചത്. റിസീവറുടെ ജോലികളെ വിലക്കി സബ് കോടതി ഉത്തരവ് വന്നതോടെയാണ് നടപടികൾ തടസ്സപ്പെട്ടത്. കുന്നത്തുകളത്തിൽ ഗ്രൂപ്പിനു കീഴിൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായി ജ്വല്ലറി, ബാങ്ക്, ഇന്‍വെസ്റ്റ്മ​െൻറ്സ് ആന്‍ഡ് ചിട്ട്സ് എന്നീ സ്ഥാപനങ്ങളുണ്ട്. ജൂൺ 18നാണ് കോട്ടയം സബ് കോടതിയിൽ പാപ്പർ ഹരജി നൽകിയശേഷം കുന്നത്തുകളത്തിൽ ഗ്രൂപ് എം.ഡി വിശ്വനാഥനും ഭാര്യ രമണിയും കുടുംബത്തോടെ നാടുവിട്ടത്. സ്ഥാപനങ്ങൾ അടച്ചുപൂട്ടി മുങ്ങിയ ഇവർ 300 കോടിയോളം തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിവരം. ഇതുവരെ രണ്ടായിരത്തോളം നിക്ഷേപകർ 150 കോടി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് സി.െഎ നിർമൽ ബോസി​െൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പിടികൂടിയ നാലുപ്രതികളും റിമാൻഡിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.