മറയൂർ: കാന്തല്ലൂരിൽ വനം റേഞ്ച് ഓഫിസിന് സമീപത്തുനിന്ന് രണ്ട് വന്‍ ചന്ദനമരങ്ങള്‍ മോഷ്ടാക്കൾ മുറിച്ചുകടത്തി. ആനകോട്ട പാര്‍ക്ക് അമ്പലപാറയിലായിരുന്നു ചന്ദനമരം നിന്നത്. മറയൂര്‍-കാന്തല്ലൂര്‍ റോഡരികില്‍ പയസ് നഗർ ഫോറസ്റ്റ് സ്‌റ്റേഷനില്‍നിന്ന് 100 മീറ്റര്‍ അകലെയാണിവിടം. 10 ലക്ഷത്തോളം വിലമതിക്കുന്ന ചന്ദനമരങ്ങളാണ് നഷ്ടപ്പെട്ടത്. ചന്ദനം മോഷണം പോയതിെൻറ പേരില്‍ സുരക്ഷ വീഴ്ചയുണ്ടായെന്നാരോപിച്ച് രാത്രി ജോലിയിലുണ്ടായിരുന്ന നാല് താൽക്കാലിക വാച്ചര്‍മാരെ സസ്‌പെൻഡ് ചെയ്തതായി റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.