അന്ത്യൻപാറക്ക്​ സമീപം പാറയുരുണ്ടുവീണ് മൂലമറ്റം-വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

തൊടുപുഴ: . പാറക്കഷണങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരും. റോഡിൽ കിടക്കുന്ന പാറകൾ മാറ്റുന്നത് ശ്രമകരമാണ്. ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ കാഞ്ഞാർ-പുള്ളിക്കാനം വഴി തിരിച്ചുവിട്ടിരിക്കുകയാണ്. കാഞ്ഞാർ-പുള്ളിക്കാനം റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുരിതമാണ്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഇടാട് ചേന്നാപ്പാറയിൽ ദാമോദര​െൻറ പുരയിടത്തിലെ ഭീമൻ പാറ ഉരുണ്ട് റോഡിൽ പതിച്ചത്. പാറ കീറിയാണ് ഇൗ ഭാഗത്ത് റോഡ് നിർമിച്ചിരിക്കുന്നത്. കീറിയ പാറയുടെ ഒരുഭാഗം വിണ്ടുകീറിയ നിലയിലായിരുന്നു. വലിയ ശബ്ദത്തോടെയാണ് പാറ ഇടിഞ്ഞുവീണതെന്ന് പ്രദേശവാസികൾ പറഞ്ഞു. പാറ എത്രയും വേഗം പൊട്ടിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ കലക്ടർ പൊതുമരാമത്ത് അധികൃതർക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.