മൂന്നാർ: കൊലക്കുകൊടുത്തശേഷം അഭിമന്യുവിെൻറ പേരില്‍ പണം പിരിക്കുന്ന നാടകമാണ് സി.പി.എം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി. പണം പിരിക്കുന്നത് ശരിയല്ല. പിരിക്കുന്ന പണം മുഴുവൻ അഭിമന്യുവിെൻറ കുടുംബത്തിൽ എത്തണം. പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) നേതൃത്വത്തിൽ മൂന്നാർ വില്ലേജ് ഓഫിസിലേക്ക് നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികൾക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ സംഘടിപ്പിച്ചത്. മൂന്നാർ ഐ.എൻ.ടി.യു.സി ഓഫിസിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ വില്ലേജ് ഓഫിസിന് മുന്നിൽ െപാലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.