കോട്ടയം: പ്രവാസികൾക്കായി കെ.എസ്.എഫ്.ഇ ആരംഭിച്ച ചിട്ടിക്ക് മികച്ച പ്രതികരണം. പദ്ധതിക്ക് തുടക്കമിട്ട് ഒരുമാസം പിന്നിടുേമ്പാൾ 7693 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി ചിട്ടിയിൽ ചേർന്നു. 54,233 പേർ താൽപര്യം അറിയിച്ചു. 63,961 പേർ അന്വേഷണവുമായി സമീപിക്കുകയും ചെയ്തു. പൂർണമായും ഒാൺലൈനിലൂടെ നടപ്പാക്കുന്ന ചിട്ടിയിൽ ചേരാൻ നിലവിൽ യു.എ.ഇയിൽ ഉള്ളവർക്ക് മാത്രമാണ് അവസരം. ആഗസ്റ്റ് പകുതിക്കുശേഷം ചിട്ടിത്തവണകൾ സ്വീകരിച്ചു തുടങ്ങാനാണ് തീരുമാനം. യു.എ.ഇ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇതിെൻറ ഉദ്ഘാടനം നടത്താനാണ് ആലോചന. ഇതിനുള്ളിൽ ഒരുലക്ഷം പേരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലാവധിയുള്ള വിസയും പാസ്പോർട്ടും ഉള്ളവർക്ക് കെ.എസ്.എഫ്.ഇ വെബ്സൈറ്റിലൂടെയോ മൊൈബൽ ആപ്പിലൂടെയോ ഒാൺൈലനായി ചിട്ടിയിൽ ചേരാം. തുടർന്ന് ഒാൺലൈനായി തന്നെ വരിസംഖ്യ അടക്കാനും ചിട്ടി ലേലം വിളിച്ചെടുക്കാനും കഴിയും. തൊഴിൽകാർഡ് നമ്പർ തുടങ്ങിയവ രജിസ്ട്രേഷനായി നൽകണം. കെ.എസ്.എഫ്.ഇക്ക് വിദേശത്ത് ശാഖകളില്ലാത്തതിനാൽ വെർച്വൽ ബ്രാഞ്ചിനാണ് ചിട്ടികളുെട ചുമതല. അടുത്തഘട്ടമായി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഓരോ ചിട്ടിയുടെയും ലേലസമയം നേരേത്ത അറിയിക്കും. അതനുസരിച്ച് ലോകത്തിെൻറ ഏതുകോണിൽനിന്നും വരിക്കാർക്ക് ഓൺലൈനായി ലേലത്തിൽ പങ്കെടുക്കാം, ചിട്ടി വിളിച്ചെടുക്കാം. ചിട്ടി പിടിച്ചാൽ പണം ഓൺലൈനായി തന്നെ നൽകാനും സംവിധാനമുണ്ട്. ഈടായി നാട്ടിലെ ഭൂമിയോ സ്വർണമോ സ്വീകരിക്കും. പ്രവാസി ചിട്ടിയാണെങ്കിലും നാട്ടിൽ തന്നെയാണ് രജിസ്റ്റർ ചെയ്യുന്നത്. അതിനാൽ ഈടുമായി ബന്ധപ്പെട്ട നടപടി നാട്ടിൽ നടത്തണം. എന്നാൽ, വിദേശത്തുനിന്ന് നാട്ടിലേക്കുവരാതെ തന്നെ ഇതു ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.എഫ്.ഇ അധികൃതർ പറഞ്ഞു. ചിട്ടിയിൽ ചേരുന്നവർക്ക് സൗജന്യ ഇൻഷുറൻസ് സംരക്ഷണവും കെ.എസ്.എഫ്.ഇ തന്നെ ഒരുക്കും. അംഗമായ ആൾ മരിച്ചാൽ, അല്ലെങ്കിൽ മാരകരോഗം വന്നാൽ ബാക്കി ചിട്ടിത്തുക ഇൻഷുറൻസ് കമ്പനി അടക്കും. ഇതിനൊപ്പം പേഴ്സനൽ ഇൻഷുറൻസ് കവറേജും ഏർപ്പെടുത്തിയിട്ടുണ്ട്. ഗൾഫിൽ അപകടങ്ങളിൽപെട്ടാൽ നിശ്ചിതതുക ലഭിക്കും. മരണപ്പെട്ടാൽ കെ.എസ്.എഫ്.ഇ ചെലവിൽ നാട്ടിലെത്തിക്കും. ചിട്ടിപ്പണം പെൻഷൻ പദ്ധതിയുമായി ബന്ധിപ്പിച്ച് നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.