ഫെഡറൽ ബാങ്ക്​ എംപ്ലോയീസ്​ യൂനിയൻ മഹാദീപജ്വാല 28ന്

കോട്ടയം: ഫെഡറൽ ബാങ്ക് മാനേജ്മ​െൻറി​െൻറ വനിത ജീവനക്കാരുടെ നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ 28ന് വൈകീട്ട് ആറിന് കോട്ടയത്ത് മഹാദീപജ്വാല പ്രതിഷേധ പ്രകടനം നടത്തും. 500ൽപരം ജീവനക്കാർ പെങ്കടുക്കുന്ന പ്രകടനം കോട്ടയം കലക്ടറേറ്റ് പരിസരത്ത് ആരംഭിച്ച് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തും. തുടർന്ന് മെഴുകുതിരി തെളിച്ച് ദീപജ്വാല പ്രക്ഷോഭം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള സമാജം ജോ. സെക്രട്ടറി ഡോ. സി. ഉദയകല വിശദീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.