പോളിടെക്‌നിക്: ഭിന്നശേഷി വിദ്യാർഥികളുടെ ഇൻറർവ്യൂ ജാലകം.....

കോട്ടയം: കോട്ടയം ഗവ. പോളിടെക്‌നിക് കോളജ് ഓപ്ഷനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പ്രവേശന ഇൻറർവ്യൂ ശനിയാഴ്ച രാവിലെ പത്തിന് നാട്ടകം കോട്ടയം ഗവ. പോളിടെക്‌നിക് കോളജിൽ നടക്കും. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ്, പോളിമർ ടെക്‌നോളജി എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലത്തി​െൻറ പി.ഡബ്ല്യു.ഡി പദ്ധതി പ്രകാരമാണ് പ്രവേശനം. അസ്സൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുമായി വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തണം. ഫോൺ: 9497822843.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.