ഈരാറ്റുപേട്ട: തൊടുപുഴ റോഡില്‍ പലയിടത്തും അപകടവളവുകള്‍ നിവര്‍ത്താത്തത് കാരണം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കളത്തൂക്കടവ് വലിയമംഗലം ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്. ഇവിടെയുള്ള മൂന്ന് വളവുകളിലായി ഏഴ് ജീവനാണ് പൊലിഞ്ഞത്. ഗുരുതരമായി പരിക്കേറ്റവര്‍ ഒട്ടേറെ. മരിച്ചവരേറെയും ഇരുചക്ര വാഹനക്കാരായ യുവാക്കളാണ്. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ ബൈക്കപകടത്തില്‍ ആര്‍പ്പൂക്കര സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. ഈരാറ്റുപേട്ട-തൊടുപുഴ റോഡ് ആധുനിക രീതിയില്‍ ടാറിങ് നടത്തിയെങ്കിലും വളവുകള്‍ നിവര്‍ത്തുവാന്‍ അധികൃതര്‍ തയാറാകാത്തതാണ് അപകടം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇല്ലിക്കക്കല്ല്, ഇലവിഴാപൂഞ്ചിറ, വാഗമണ്‍, ശബരിമല എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൊടുംവളവുകള്‍ നിവര്‍ത്താനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.