കരുണാനിധിയു​ടെ ആരോഗ്യനില ഗുരുതരം

ചെന്നൈ: മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. 94 വയസ്സുള്ള കരുണാനിധിയെ കഴിഞ്ഞയാഴ്ച ചെൈന്ന കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗോപാലപുരത്തെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. രണ്ടു ദിവസത്തിനുശേഷമാണ് ആരോഗ്യനില മോശമായത്. അലർജിമൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളും പനിബാധയുമാണ് കാരണമായത്. ഇപ്പോൾ ആരോഗ്യസ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കരുണാനിധിയുടെ മുഴുവൻ കുടുംബാംഗങ്ങളും ഗോപാലപുരത്തെ വീട്ടിലുണ്ട്. കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ കിംവദന്തി മാത്രമാണെന്ന് എം.കെ. സ്റ്റാലിൻ അറിയിച്ചു. ബുധനാഴ്ച പുലർച്ച മുതലാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും കരുണാനിധിയുടെ ആരോഗ്യനില അതി ഗുരുതരമാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.