കോട്ടയം: കുറിച്ചി ആതുരാശ്രമം എൻ.എസ്.എസ് ഹോമിയോ മെഡിക്കല്‍ കോളജിലെ അധ്യാപക നിയമനത്തില്‍ നടന്ന ക്രമക്കേടിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പങ്കില്ലെന്ന് വിജിലൻസിെൻറ കണ്ടെത്തൽ. കോട്ടയം വിജിലന്‍സ് യൂനിറ്റാണ് അന്വേഷണം നടത്തിയത്. അതേസമയം, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലും പതോളജി വിഭാഗത്തിലും വന്ന രണ്ട് റീഡര്‍ തസ്തികയിൽ നിയമനം നേടിയ ഡോ. വിനോദ് കുമാർ, ഡോ. ശ്രീദേവി എന്നിവർ കൃത്രിമരേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തിയത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആർ.വി.എസ് ഹോമിയോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. റൂസഫ് വ്യാജരേഖ നൽകാൻ കൂട്ടുനിന്നതായും കോട്ടയം വിജിലൻസ് കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിലുണ്ട്. കുറ്റം ചെയ്തവര്‍ക്കെതിരെ ഗൂഢാലോചന അടക്കം വകുപ്പുകളില്‍ പൊലീസ് അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തു. സുകുമാരൻ നായർ ചെയർമാനായ ഇൻറർവ്യൂ ബോർഡാണ് നിയമനം നടത്തിയതെങ്കിലും രേഖകൾ വ്യാജമാണെന്ന് ഇവർക്ക് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. കായംകുളം സ്വദേശി നൽകിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.