വിവാദ പട്ടയം: എം.പിക്കും മറ്റും ഭൂമി കൈമാറിയവർ ​േനരിട്ട്​ ഹാജരാകണം -സബ് കലക്​ടർ

മൂന്നാർ: ജോയ്സ് ജോർജ് എം.പിക്കും കുടുംബാംഗങ്ങൾക്കും ഭൂമി കൈമാറിയ അന്നത്തെ പട്ടയം ഉടമകൾ ആഗസ്റ്റ് മൂന്നിന് ദേവികുളം ആർ.ഡി.ഒ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് സബ് കലക്ടർ വി.ആർ. പ്രേംകുമാർ നിർദേശിച്ചു. എം.പിയും കുടുംബാംഗങ്ങളും കലക്ടർക്ക് നൽകിയ പുനഃപരിശോധന ഹരജിയുടെ അടിസ്ഥാനത്തിൽ രേഖകൾ സഹിതം എം.പി ഹാജരാകേണ്ടിയിരുന്നത് ചൊവ്വാഴ്ചയായിരുന്നു. ഭൂമി കൈമാറ്റം നടത്തിയവരും ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇരുകൂട്ടർക്കുമായി അഭിഭാഷകരാണ് ഹാജരായത്. ഭൂമിപതിവ് നടപടിക്രമങ്ങള്‍ പാലിക്കാതെ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന് കണ്ടെത്തിയാണ് ജോയ്സ് ജോര്‍ജിേൻറതടക്കം കൊട്ടക്കാമ്പൂരിലെ 25.45 ഏക്കറി​െൻറ പട്ടയം കഴിഞ്ഞ നവംബറിൽ സബ് കലക്ടർ റദ്ദാക്കിയത്. ഇതിനെതിരെ ഡിസംബറിൽ കലക്ടർക്ക് അപ്പീൽ നൽകി. ആറുമാസത്തിന് ശേഷമാണ് എം.പിയുടെ വാദംകൂടി കേൾക്കണമെന്നും പട്ടയം റദ്ദാക്കിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും കലക്ടർ റിപ്പോർട്ട് നൽകിയത്. ഇൗ പശ്ചാത്തലത്തിൽ പരാതിക്കാരെ വിളിപ്പിച്ച സബ് കലക്ടർ അഭിഭാഷകരുടെ വാദം കേട്ടശേഷമാണ് ഭൂമി കൈമാറിയവർ ഹാജരാകണമെന്ന് നിർദേശിച്ചിരിക്കുന്നത്. പട്ടയം അനുവദിച്ച കാലഘട്ടം, അടിസ്ഥാന രേഖയായ ഫെയര്‍ ഫീല്‍ഡ് രജിസ്റ്റർ, പട്ടയം നല്‍കേണ്ട കമ്മിറ്റിയുടെ ഭൂപതിവ് രേഖകള്‍ തുടങ്ങിയവ സംബന്ധിച്ചാണ് വിവരം ശേഖരിച്ചത്. ചൊവ്വാഴ്ച രാവിലെ നാല് അഭിഭാഷകരാണ് എം.പിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സബ് കലക്ടർ മുമ്പാകെ ഹാജരായത്. ഒരുമണിക്കൂറോളം ഇവരുടെ തർക്കങ്ങൾ സബ് കലക്ടർ കേട്ടു. ഭൂമി കൈമാറിയവരുടെകൂടി സാന്നിധ്യത്തിൽ ആഗസ്റ്റ് മൂന്നിന് വീണ്ടും രേഖകളുടെ പരിശോധന നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.