കാലവർഷം: കെ.കെ റോഡും തകർച്ചയിൽ​; വൻ കുഴികൾ രൂപപ്പെട്ടു

പൊൻകുന്നം: കാലവർഷത്തിൽ തകർന്ന് കോട്ടയം-കുമളി ദേശീയപാത. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന കെ.കെ റോഡിനാണ് ദുരവസ്ഥ. കൊടുംവളവുകളും തിരിവുകളും നിറഞ്ഞ റോഡിലെ കൊടുങ്ങൂർ മുതൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിപ്പടിവരെ ഭാഗങ്ങളിലാണ് മഴവെള്ളം കുത്തിയൊഴുകി വൻ കുഴികൾ രൂപപ്പെട്ടത്. ചില സ്ഥലങ്ങളിൽ റോഡി​െൻറ മധ്യഭാഗം ഒലിച്ചുപോയി. പൊൻകുന്നം ശാന്തിനികേതൻ ആശുപത്രിക്ക് സമീപം റോഡി​െൻറ മധ്യഭാഗം മീറ്ററുകളോളം ഒലിച്ചുപോയി കുഴി രൂപപ്പെട്ടു. ഇതിൽ ചാടി വാഹനങ്ങൾ നിയന്ത്രണം വിടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. വളവുകളിലെ കുഴികൾ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. റോഡ് പരിചിതമല്ലാത്ത നിരവധി ഇതര സംസ്ഥാന, വിനോദസഞ്ചാര വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. റോഡ് തകർന്ന് ദിവസങ്ങൾ കഴിയുമ്പോഴും അധികൃതർ മൗനം തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പൊൻകുന്നം ടൗൺ ബസ് സ്റ്റാൻഡിൽ സമീപത്തെ റോഡിലെ കുഴികൾ അടച്ചിരുന്നു. എന്നാൽ, മഴയത്ത് നടത്തിയ ടാറിങ് മണിക്കൂറുകൾക്കകം പൊളിഞ്ഞ് വീണ്ടും കുഴിയായി മാറി. ദേശീയപാത അധികൃതർ റോഡിലെ കുഴികൾ അടച്ച് അപകടരഹിത യാത്രക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യം അവഗണിച്ച് അപകടങ്ങൾ ക്ഷണിച്ചുവരുത്തരുതെന്ന് പ്രദേശവാസികളും യാത്രക്കാരും അവശ്യപ്പെട്ടു. മഴവെള്ളം ഒഴുകി റോഡി​െൻറ വശങ്ങൾ തകർന്നതിനാൽ കാൽനടക്കാരും ദുരിതത്തിലാണ്. സ്കൂൾ കുട്ടികളും പ്രായമായവരുമാണ് ഏറെ കഷ്ടപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.