ചെങ്ങറ സമരം 100 ദിവസം പിന്നിടു​ന്നു പെരുമഴയിലും ചോരാത്ത സമരവീര്യവുമായി സമരക്കാർ

പത്തനംതിട്ട: പെരുമഴയിലും മുങ്ങാതെ ഉച്ചത്തിൽ മുഴങ്ങുകയാണ് ചെങ്ങറ സമരക്കാരുടെ മുദ്രാവാക്യങ്ങൾ. തോരാമഴയിലും ഇവരുടെ സമരവീര്യം ചോരുന്നില്ല. കലക്ടറേറ്റ് പടിക്കൽ ചെങ്ങറ ഭൂസമര സമിതി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് ചൊവ്വാഴ്ച 100 ദിവസം തികയും. ഇപ്പോഴിവരുടേത് ഭൂസമരമല്ല. ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരായ സമരം കൂടിയാണ്. സമരഭൂമിയിലെ താമസക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളും കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസവും നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ഏപ്രിൽ 16 മുതൽ സമരം ആരംഭിച്ചത്. ബാലാവകാശ കമീഷനും ഗോത്ര കമീഷനും നൽകിയ നിർദേശങ്ങൾ ഒന്നും സമരഭൂമിയിൽ നടപ്പാക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്. കുട്ടികളുടെ പഠനംപോലും നിഷേധിക്കപ്പെട്ട സ്ഥിതിയാണിപ്പോൾ. താമസക്കാർക്ക് വീട്ടുനമ്പർ ഇല്ലാത്തിനാൽ ആനുകൂല്യങ്ങൾ ഒന്നും കിട്ടുന്നില്ല. കുടുംബശ്രീ ഗ്രൂപ്പുകൾ പ്രവർത്തിക്കാൻപോലും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്താനും അധികൃതർ തയാറായിട്ടില്ല. സമരഭൂമിയിലെ ശാഖകളിൽനിന്നുള്ള 20 പേർ വീതമാണ് ഒാരോ ദിവസത്തെയും സമരത്തിൽ പെങ്കടുക്കുന്നത്. ഉച്ചഭക്ഷണം തയാറാക്കിയാണ് സമരക്കാർ എത്തുന്നത്. കൂടുതൽ പേരും സ്ത്രീകളാണ്. രാത്രിയും സമരക്കാർ ഇവിടെതന്നെ കഴിയുന്നു. കനത്ത മഴയിൽ നനഞ്ഞാണ് ഇവർ സമരപ്പന്തലിൽ കഴിയുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത് പഴയ ബസ് സ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലാണ്. വിഷയത്തിൽ സർക്കാർ ഇടപെടാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചില ദലിത് സംഘടനകൾ സമരത്തിന് െഎക്യദർഢ്യം പ്രഖ്യാപിച്ച് ധർണ നടത്തിയിരുന്നു. ഇേപ്പാഴത്തെ കലക്ടർ രണ്ടുതവണ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. എന്നാൽ, സമരം തീർക്കുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകിയിട്ടില്ല. പി.ടി. തോമസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.