എസ്​.ഡി.പി.​െഎയും ആർ.എസ്​.എസും ഇരട്ടപെറ്റ മക്കൾ -കോടിയേരി അഭിമന്യുവി​െൻറ കുടുംബത്തിന്​ സി.പി.എം നിർമിച്ചു നൽകുന്ന വീടി​ന്​ തറക്കല്ലിട്ടു

വട്ടവട (ഇടുക്കി): എസ്.ഡി.പി.െഎയും ആർ.എസ്.എസും ഇരട്ടപെറ്റ മക്കളാണെന്നും ഇരു സംഘടനകളും നാടി​െൻറ ശാപമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയത പ്രചരിപ്പിച്ചാണ് ഇരു സംഘടനകളും പ്രവർത്തിക്കുന്നത്. എസ്.ഡി.പി.ഐയുടെ ശൈലി താലിബാേൻറതാണെന്നും െഎ.എസി​െൻറ ഇന്ത്യൻ മുഖമാണ് അവരെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവി​െൻറ കുടുംബത്തിന് സി.പി.എം നിർമിച്ചുനൽകുന്ന വീടി​െൻറ തറക്കല്ലിടല്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊലനടത്തിയാണ് ആർ.എസ്.എസും എസ്.ഡി.പി.െഎയും സന്തോഷിക്കുന്നത്. സംസ്ഥാനത്ത് 217 പേരെയാണ് ആർ.എസ്.എസുകാര്‍ കൊലപ്പെടുത്തിയിട്ടുള്ളത്. 33 എസ്.എഫ്.ഐ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിനെ കൊന്നത്. അതിസമർഥനും ഭാവിയുടെ വാഗ്ദാനവുമായിരുന്നു അഭിമന്യു. മഹാരാജാസ് കോളജി​െൻറ ഭിത്തികളില്‍ സ്വന്തം കൈപ്പടയില്‍ അഭിമന്യു എഴുതിയ 'വര്‍ഗീയത തുലയട്ടെ' മുദ്രാവാക്യം കേരളം ആവശ്യപ്പെടുന്ന ഇടപെടലാണ്. അഭിമന്യുവി​െൻറ ചോരത്തുള്ളികളില്‍നിന്ന് ആയിരക്കണക്കിന് അഭിമന്യുമാര്‍ ഉദിച്ചുയരും. അഭിമന്യുവി​െൻറ ചോരക്ക് കേരളം മാപ്പ് നൽകില്ലെന്നും കോടിയേരി പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസി​െൻറയോ ബി.ജെ.പിയുടെയോ നേതാക്കളാരും പ്രതികരിച്ചു കണ്ടില്ലെന്നും ഒരാളെയെങ്കിലും കൊന്നാല്‍ അത്രയുമായല്ലോ എന്ന ചിന്തയാണ് അവർക്കെന്നും മന്ത്രി എം.എം. മണി ആരോപിച്ചു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എന്‍. മോഹനന്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സചിൻദേവ്, വി.എന്‍. വിനീഷ് തുടങ്ങിയ നിരവധി പേര്‍ സംബന്ധിച്ചു. അഭിമന്യുവി​െൻറയും നേരേത്ത കഞ്ചാവ് ലോബിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാശിനാഥ​െൻറയും വീട് കോടിയേരിയും സംഘവും സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.