പരാതിക്കെട്ടഴിച്ച്​ മനുഷ്യാവകാശ കമീഷൻ സിറ്റിങ്​

* 84 കേസ് പരിഗണിച്ചു തൊടുപുഴ: നീതി നിഷേധത്തി​െൻറ പരാതിക്കെട്ടഴിച്ച് മനുഷ്യാവകാശ കമീഷൻ സിറ്റിങ്. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡോമിനിക് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടത്തിയ ആദ്യ സിറ്റിങ്ങായിരുന്നു തിങ്കളാഴ്ച നടന്നത്. ജില്ലയിലെ എ.ആർ ക്യാമ്പിൽ വിശ്രമമില്ലാതെ ജോലിയെടുപ്പിക്കുന്നുവെന്ന പരാതിയുമായി എത്തിയത് ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ്. 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥയാണ് ക്യാമ്പിലുള്ളത്. പകൽ ജോലിക്ക് ശേഷം നൈറ്റ് ഡ്യൂട്ടിയും ചെയ്യണം. ഇതിന് ശമ്പളമില്ലേയെന്ന് മാത്രമല്ല പ്രതികരിച്ചാൽ മേലുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നെന്നും പരാതിയിൽ പറയുന്നു. ഗതാഗത പരിഷ്കരണത്തി​െൻറ പേരിൽ മൂന്നാർ ടൗണിൽനിന്ന് ഒഴിപ്പിക്കപ്പെട്ട തെരുവോര കച്ചവടക്കാരും പഞ്ചായത്ത്-റവന്യൂ, പൊലീസ് അധികൃതർക്കെതിരെ പരാതിയുമായി എത്തി. പുനരധിവാസ നടപടികൾ സ്വീകരിക്കാതെ ജൂൺ 14ന് തങ്ങളെ ഒഴിപ്പിച്ചെന്നാണ് പരാതി. 18 വർഷമായി ടൗണിൽ കച്ചവടം നടത്തുന്ന ഇവരിൽ പലരും ദരിദ്രരും ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തവരുമാണ്. കച്ചവടം ഇല്ലാതായതോടെ ഉപജീവനവും മുട്ടി. നേരേത്ത ഒഴിപ്പിക്കൽ നടപടി ഉണ്ടായപ്പോൾ ചെറുകടകൾ കെട്ടിക്കൊടുത്തിരുന്നു. ഇത്തവണ അതുണ്ടായില്ല. ജോലി ഇല്ലാതായതോടെ പട്ടിണിയായെന്നും തങ്ങളുടെ കുട്ടികളെ സ്കൂളിൽ വിടാൻപോലും കഴിയാത്ത സാഹചര്യമാണെന്നും കമീഷൻ സിറ്റിങ്ങിൽ ഇവർ ബോധ്യപ്പെടുത്തി. ഒഴിപ്പിച്ച മൂന്നാർ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, ഡിവൈ.എസ്.പി, ദേവികുളം സബ് കലക്ടർ എന്നിവരുടെ നടപടി അന്വേഷിക്കണമെന്നും കച്ചവടക്കാർ ആവശ്യപ്പെടുന്നുണ്ട്. പടി. കോടിക്കുളത്ത് ഭിന്നശേഷിയുള്ള കുട്ടി ഉൾെപ്പടെ കുടുംബത്തെ ഇറക്കിവിട്ട കേസി​െൻറ ഹിയറിങ്ങും ഇത്തവണ നടന്നു. സിറ്റിങ്ങിൽ 84 കേസാണ് പരിഗണിച്ചത്. എന്നാൽ, പ്രതികൂല കാലാവസ്ഥയും മറ്റും കാരണം 27 പേർ മാത്രമാണ് എത്തിയത്. ഇതിൽ 21 എണ്ണം ഉത്തരവിനായി പരിഗണിച്ചിട്ടുണ്ട്. ഗണക മഹാസഭ വാർഷികവും പ്രതിനിധി സമ്മേളനവും തൊടുപുഴ: കേരള ഗണക മഹാസഭ 75ാമത് സംസ്ഥാന വാർഷികവും പ്രതിനിധി സമ്മേളനവും 29ന് തൊടുപുഴ കെ.ജി. കൃഷ്ണൻ നഗറി (ടൗൺ ഹാളിൽ)ൽ നടക്കുമെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ എട്ടിന് പതാക ഉയർത്തൽ, 8.10ന് പ്രതിനിധി രജിസ്ട്രഷൻ. ഒമ്പതിന് ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, 9.15ന് സമ്മേളന നഗരിയിെല സമുദായ ആചാര്യമാരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, 9.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ. ഷാജി കുമാർ അധ്യക്ഷത വഹിക്കും. മഹാസഭ ജനറൽ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്യും. റിപ്പോർട്ട്, ബജറ്റ്, നയരേഖ, മാർഗരേഖ എന്നിവ അവതരിപ്പിക്കും. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കിയാണ് സമ്മേളനം നടത്തുക. വാർത്തസമ്മേളനത്തിൽ മഹാസഭ ജനറൽ സെക്രട്ടറി ജി. നിശീകാന്ത്, സംസ്ഥാന ട്രഷറർ പി.എസ്. ഗോപി, സംഘാടക സെക്രട്ടറി എസ്.സി. റാം, മാനേജിങ് കൗൺസിലർ അംഗം ടി.കെ. വിജയൻ, താലൂക്ക് യൂനിയൻ പ്രസിഡന്റ് സുനിൽ രാജപ്പൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.