െതാടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.81 അടി ഉയര്‍ന്ന് 2382.26 അടിയിലെത്തി. അഞ്ച് ദിവസമായി ജലനിരപ്പ് ശരാശരി മൂന്ന് അടി ഉയരുകയായിരുന്നെങ്കിൽ ഉൽപാദനം കൂട്ടിയ പശ്ചാത്തലത്തിൽ ഉയർച്ച തോത് വെള്ളിയാഴ്ച 0.81 അടിയായി. 8.315 ദശലക്ഷം യൂനിറ്റാണ് വെള്ളിയാഴ്ച ഉൽപാദനം. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഉൽപാദനം വീണ്ടും വർധിപ്പിച്ചത്. പദ്ധതി പ്രദേശത്ത് 7.3 സെ.മീ. മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടിെൻറ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. 2401 അടിയിലെത്തിയാൽ ഡാം തുറന്നുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.