വിജയപാതയിൽ നമ്പൂതിരീസ് കോളജ് 70ാം വയസ്സിലേക്ക്

തിരുവല്ല: തിരുവല്ല നമ്പൂതിരീസ് കോളജ് 70ാം വയസ്സിൽ. ഇക്കൊല്ലവും ഉയർന്ന വിജയ ശതമാനമാണ് നേടിയിരിക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെനിന്ന് ഉന്നത വിജയം നേടി പുറത്തിറങ്ങിയിട്ടുള്ളത്. പ്രഗല്ഭ അധ്യാപകരുടെ ശിക്ഷണത്തിൽ ഓരോ വിദ്യാർഥിക്കും അവരുടെ കഴിവ് പൂർണമായും പ്രകാശിപ്പിക്കാൻ കഴിയുന്നു. പതിറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച അർപ്പണബോധവും ആത്മാർഥതയും അച്ചടക്കവുമാണ് അഭിമാനാർഹമായ വിജയത്തി​െൻറ രഹസ്യം. എസ്.എസ്.എൽ.സിക്ക് വളരെ കുറഞ്ഞ മാർക്കിൽ വിജയിക്കുന്ന വിദ്യാർഥികളിൽനിന്നുമാണ് നമ്പൂതിരീസ് കോളജ് ഡിസ്റ്റിങ്ഷനും ഫസ്റ്റ് ക്ലാസുകളും ഉൾപ്പെടെ വിജയത്തിലേക്ക് അവരെ പ്രാപ്തരാക്കുന്നത്. ആറ് മാസംകൊണ്ട് പ്ലസ് ടു പാസാകാൻ കഴിയുന്ന എൻ.െഎ.ഒ.എസ് ക്ലാസുകൾ ഈ വർഷം മുതൽ ആരംഭിക്കും. പ്ലസ് ടു മുതൽ പി.ജി വരെയുള്ള ക്ലാസുകൾ, സുസജ്ജമായ ലബോറട്ടറി, മികച്ച അധ്യാപകർ ഇവ കോളജി​െൻറ പ്രത്യേകതയാണ്. പ്ലസ് ടു (കോമേഴ്സ്, ഹ്യുമാനിറ്റീസ്), ബി.കോം (കോഒാപറേഷൻ, ഫിനാൻസ് ടാക്േസഷൻ), ബി.എ (ഇക്കണോമിക്സ്, ഹിസ്റ്ററി), എം.കോം (ഫിനാൻസ്), എം.എസ്സി മാത്സ് തുടങ്ങിയ കോഴ്സുകൾക്ക് റഗുലർ ക്ലാസുകളും ട്യൂഷൻ, ക്ലാസുകളും നടത്തപ്പെടുന്നു. 1948ൽ സ്ഥാപിതമായ ഈ കോളജിന് കാവുംഭാഗത്തും തിരുമൂലപുരത്തും എടത്വായിലും ബ്രാഞ്ചുകൾ ഉണ്ട്. തോമസ് പി. പ്രസാദ് കോളജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കോളജ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 9847541907.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.