ഇളങ്കാട്​ ഉരുൾപൊട്ടി ഏക്കറുകണക്കിന്​ ഭൂമി ഒലിച്ചുപോയി

മുണ്ടക്കയം: ഇളങ്കാട് മേഖലയില്‍ ഉരുള്‍പൊട്ടലിൽ ഏക്കറുകണക്കിന് ഭൂമി ഒലിച്ചുേപായി. ഒരുവീട് തകര്‍ന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് ഞര്‍ക്കാടിനു സമീപം കൂന്നാട് ടോപ്, ഇളങ്കാട് കൊടുങ്ങ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. തിങ്കളാഴ്ച പുലര്‍ച്ച ആറിനായിരുന്നു സംഭവം. കൂന്നാട് ടോപ്പില്‍ പാറക്കല്‍ അബ്ദുസ്സലാമി​െൻറ പുരയിടത്തില്‍നിന്നാണ് ഉരുൾപൊട്ടിയത്. രണ്ടുകിലോമീറ്ററുകളോളം വ്യാപകനാശം വിതച്ചു. പുതുപ്പറമ്പില്‍ മാത്യു, തുണ്ടിയില്‍ പാപ്പച്ചന്‍ എന്നിവരുടെ കൃഷിയിടങ്ങളിലും നാശമുണ്ടായി. 150 റബര്‍മരങ്ങള്‍, പ്ലാവ്, ആഞ്ഞിലി, മാവ് എന്നിവ കടപുഴകി. മറ്റ് കൃഷികളും പൂര്‍ണമായി നശിച്ചു. ഞര്‍ക്കാട്-കൂന്നാട് റോഡ് ഗതാഗതം നിലച്ചു. വൈദ്യുതി പോസ്റ്റുകളും തകർന്നു. ഉരുൾെപാട്ടിയ സ്ഥലത്ത് പത്തിലധികം വീടുകളില്‍ താമസക്കാരുണ്ട്. ഉരുള്‍പൊട്ടി ഒഴുകി വരുന്നതിനിെട ഭീമാകാരമായ ശബ്ദം കേട്ട് വീട്ടുകാര്‍ കൈക്കുഞ്ഞുങ്ങളുമായി ഓടി രക്ഷപ്പെട്ടു. പൂവാങ്കല്‍ തങ്കപ്പ​െൻറ വീടിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണ് ഭാഗികമായി തകര്‍ന്നു. വീടി​െൻറ മേല്‍ക്കൂര, ഷീറ്റ്, ഭിത്തി എന്നിവ തകര്‍ന്നു. ഉരുളില്‍ കടപുഴകിയ മരങ്ങള്‍ കൈത്തോട്ടിലൂടെ ഒഴുകി ഗുരുമന്ദിരം പന്ത്രണ്ടേക്കര്‍ ഭാഗത്ത് കദളിക്കാട്ടില്‍ പാലത്തില്‍ ഇടിച്ചുനിന്നു. പാലത്തിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകി. സമീപത്തെ പുരയിടത്തിലും വീടുകളിലും വെള്ളം കയറി. പുതുപ്പള്ളി സോമ​െൻറ വീട്ടുമുറ്റത്തു വെള്ളം കയറി മതിലും ഗേറ്റും തകര്‍ന്നു. വീട്ടുമുറ്റത്തുനിന്ന് ഉരുള്‍ മൊബൈലില്‍ പകര്‍ത്തിയ സോമന്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കൂന്നാട് റോഡില്‍ പാര്‍ക്ക് ചെയ്ത പേരകത്ത് ഉലഹന്നാ​െൻറ മോട്ടോര്‍ സൈക്കിള്‍ അരകിലോമീറ്ററുകളോളം ഒഴുകി. പുതുപ്പള്ളി രഞ്ജു, മാടപ്പള്ളി ജോയി, പൂവാങ്കല്‍ തങ്കപ്പന്‍, തുണ്ടിയില്‍ പാപ്പച്ചന്‍, ആഞ്ഞിലിവേലില്‍ ടോമി എന്നിവരുടെ വീടുകള്‍ അപകടാവസ്ഥയിലാണ്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് മേഖലയില്‍ ഉരുള്‍ പൊട്ടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇളങ്കാട് കൊടുങ്ങിലും ഉരുള്‍പൊട്ടി വ്യാപക നാശം വിതച്ചിട്ടുണ്ട്. കൊടുങ്ങ, കാക്കല്ലില്‍ ജോയിയുടെ പുരയിടത്തിലാണ് ഉരുള്‍ പൊട്ടിയത്. മംഗലത്തില്‍ സദാനന്ദ​െൻറ കൃഷിയിടവും ഒലിച്ചുപോയി. കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തും ഉരുള്‍ വ്യാപകനാശം വിതച്ചിട്ടുണ്ട്്‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.