കനത്ത മഴയിൽ വൈക്കത്ത് സ്​കൂൾ കെട്ടിടം തകർന്നു

വൈക്കം: കനത്തമഴയിലും കാറ്റിലും സ്കൂൾ കെട്ടിടം തകർന്നുവീണു. വൈക്കം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ലാബി​െൻറ മേൽക്കൂരയുടെ ഒരുഭാഗമാണ് തകർന്നത്. തിങ്കളാഴ്ച രാവിലെ 8.45നാണ് സംഭവം. ഈസമയം ലാബിൽ ആരുമില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ഉപകരണങ്ങൾ പൂർണമായി നശിച്ചു. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതി​െൻറ ഭാഗമായി പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നതാണ് ഈ കെട്ടിടം. നൂറ്റാണ്ട് പഴക്കമുള്ള സ്കൂളിലെ പല കെട്ടിടങ്ങളും അപകടഭീഷണി ഉയർത്തുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് സ്കൂളിനു സമീപം പ്രവർത്തിച്ചിരുന്ന എ.ഇ ഓഫിസ് കെട്ടിടവും ഇതുപോലെ നിലംപൊത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഈ കെട്ടിടം പുനർനിർമിച്ച് ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.