ചങ്ങനാശ്ശേരി: സ്വര്‍ണാപഹരണ പരാതിയില്‍ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്താൻ ഡി.ജി.പി തയാറാകണം. സുനില്‍കുമാറിെൻറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തിന് മുമ്പായി രണ്ട് കൈകള്‍ക്കും പരിക്കേറ്റതായി പറയുന്നുണ്ട്. ഈ പരിക്ക് എങ്ങനെയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. പൊലീസിന് ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മനുഷ്യാവകാശ കമീഷന് ലഭിച്ച റിപ്പോര്‍ട്ടും വ്യത്യസ്തമാണോയെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. വരാപ്പുഴയില്‍ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തില്‍ പൊലീസ് പ്രതിസ്ഥാനത്തുള്ള കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന കുടുംബത്തിെൻറ ന്യായമായ ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.