തേയില വ്യവസായത്തിന് പദ്ധതികളുമായി ടീ ബോർഡ്

പീരുമേട്: തേയിലയുടെ ഉൽപാദനം, ഗുണമേന്മ, ഉൽപാദനക്ഷമത എന്നിവ വർധിപ്പിക്കാൻ പദ്ധതികളുമായി ടീ ബോർഡ്. 2017-20 വർഷങ്ങളിലുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. സബ്സിഡി, സാമ്പത്തിക സഹായം എന്നിവയാണ് നടപ്പാക്കുന്നത്. വൻകിട, ചെറുകിട തോട്ടങ്ങളിൽ പഴയ ചെടികൾ മാറ്റി പുതിയത് നടുക. അടി കവാത്ത്, യന്ത്രവത്കരണം, ജലസേചനം ഓർഗാനിക് സർട്ടിഫിക്കേഷൻ, ചെറുകിട കർഷകരുടെ സ്വയംസഹായ സംഘങ്ങൾ, ഉൽപാദന സംഘങ്ങൾ എന്നിവ വഴി സബ്സിഡി നൽകും. ചെറുകിട കർഷകർ, സ്വയംസഹായ സംഘങ്ങൾ എന്നിവക്ക് മിനി ഫാക്ടറി നിർമിക്കാനും തുക വകയിരിത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ തേയിലയുടെ പങ്കാളിത്തം വർധിപ്പിക്കാനും തേയിലയുടെ പ്രദർശന വിപണനങ്ങൾക്കും തുക വിനിയോഗിക്കും. തോട്ടം തൊഴിലാളികൾക്കും ആശ്രിതർക്കും ഹൃദ്രോഗം, അർബുദം, വൃക്കരോഗങ്ങൾ എന്നിവ ബാധിച്ചവരുടെ ചികിത്സക്കും ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങാനും സഹായം നൽകും. വിദ്യാർഥികളുടെ ബിരുദാനന്തര ബിരുദം വരെയുള്ള പഠനത്തിന് സ്റ്റൈപൻഡ്, 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്ക് അവാർഡ്. തൊഴിലവസരം നേടാൻ ഗ്രഹിക്കുന്നവർക്കും ധനസഹായം എന്നിവ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾ ടീ ബോർഡ് ഓഫിസിലും www.teaboard.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. തൊടുപുഴ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്: തങ്ങളെ പിന്തുണക്കുന്നവരെ സഹായിക്കും -ബി.ജെ.പി തൊടുപുഴ: നഗരസഭ വൈസ് ചെയർമാൻ െതരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണക്കുന്ന മുന്നണികളെയും വ്യക്തികളെയും തിരിച്ചും സഹായിക്കുമെന്ന് ബി.ജെ.പി. തൊടുപുഴയിൽ നടന്ന വാർത്തസമ്മേളനത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്. ഒരു സീറ്റി​െൻറ ഭൂരിപക്ഷത്തിൽ ഭരണം കൈയാളിയിരുന്ന യു.ഡി.എഫിനെ അട്ടിമറിച്ച് എൽ.ഡി.എഫ് കഴിഞ്ഞ ജൂൺ 19നാണ് ഭരണം പിടിച്ചത്. 35 അംഗ കൗൺസിലിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് കക്ഷിനില. വൈസ് ചെയർമാ​െൻറ വോട്ട് അസാധുവായ സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെയാണ് ചെയർപേഴ്‌സനെ െതരഞ്ഞെടുത്തത്. ഇപ്പോൾ കേവല ഭൂരിപക്ഷമില്ലാതെയാണ് എൽ.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. യു.ഡി.എഫിനേക്കാൾ ഒരു അംഗം കുറവുമാണ്. ആറുമാസം കഴിഞ്ഞാൽ അവിശ്വാസം വരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, അവിശ്വാസം പാസാകണമെങ്കിൽ 18 വോട്ട് വേണം. ബി.ജെ.പിയുടെ പിന്തുണയുണ്ടെങ്കിൽ മാത്രേമ അവിശ്വാസം പാസാക്കാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ പ്രതികരണം. പാസ്പോർട്ട് മടക്കിയയച്ചത് ജോലിക്ക് തടസ്സം സൃഷ്ടിച്ചതായി പരാതി നെടുങ്കണ്ടം: നെടുങ്കണ്ടം പോസ്റ്റ് ഒാഫിസിൽനിന്ന് പാസ്പോർട്ട് മടക്കിയയച്ചത് വീട്ടമ്മയുടെ വിദേശജോലിക്ക് തടസ്സം സൃഷ്ടിച്ചതായി പരാതി. നെടുങ്കണ്ടം താന്നീമൂട് മാതൃവിലാസം വിഷ്ണുവാണ് ത​െൻറ ഭാര്യക്ക് ലഭിക്കേണ്ട പാസ്പോർട്ട് നൽകാതെ മടക്കിയയച്ചതിന് പോസ്റ്റ് ഒാഫിസ് അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 15ന് മുമ്പ് അബൂദബിയിൽ നഴ്സിങ് ജോലിയിൽ പ്രവേശിക്കേണ്ടതാണ്. എന്നാൽ, നെടുങ്കണ്ടം പോസ്റ്റ് ഒാഫിസിൽനിന്ന് പാസ്പോർട്ട് മടക്കിയയച്ചതോടെ എങ്ങനെ അബൂദബിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് നഴ്സി​െൻറ കുടുംബം. പാസ്പോർട്ട് ഒരുദിവസം മാത്രം പോസ്റ്റ് ഒാഫിസിൽ സൂക്ഷിച്ചശേഷം വിലാസക്കാരെ കണ്ടെത്താതെ മടക്കിയയച്ചതായാണ് ആരോപണം. മടക്കിയയച്ച പാസ്പോർട്ട് കൊച്ചി പനമ്പിള്ളിനഗറിലെ ഓഫിസിൽനിന്ന് നെടുങ്കണ്ടം പോസ്റ്റ് ഒാഫിസിലേക്ക് വീണ്ടും അയക്കുകയും ഇത് പോസ്റ്റ് ഒാഫിസിലെത്തി വാങ്ങണമെങ്കിൽ ദിവസങ്ങൾ താമസമുണ്ടാകുമെന്നും അപ്പോഴേക്കും യഥാസമയം അബൂദബിയിൽ എങ്ങനെ എത്താനാകുമെന്ന ആശങ്കയാണ് കുടുംബത്തെ അലട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.