കോട്ടയം: ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ബിഗ്ബസാറിെൻറ കേരളത്തിലെ പത്താമത്തെ ഷോറൂം കോട്ടയത്ത് തുറന്നു. ടി.ബി റോഡിൽ കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ഷോറൂം ശനിയാഴ്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാലു നിലയിലായി 34,588 ചതുരശ്രയടി വിസ്തീർണമുള്ള മാർക്കറ്റിൽ പലചരക്ക്, പച്ചക്കറി, പഴങ്ങൾ, വീട്ടുപകരണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടിയുള്ള നൂതന ഫാഷൻ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ലഭിക്കും. 1500തരം നിത്യോപയോഗ സാധനങ്ങൾക്ക് എല്ലാ ദിവസവും വിലക്കുറവുണ്ടാകുമെന്ന് ബിഗ് ബസാർ ദക്ഷിണമേഖല സി.ഇ.ഒ വെങ്കടേഷ് കുമാർ പറഞ്ഞു. ബുധനാഴ്ച ബസാർ, പൊതുഅവധി ദിനങ്ങൾ എന്നിവയിൽ പ്രത്യേക വിലക്കുറവുണ്ട്. സ്റ്റോക് ഉൾപ്പെടെ 10 കോടിയാണ് കോട്ടയം ബിഗ് ബസാറിനായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ, നഗരസഭ കൗൺസിലർമാരായ എം.പി. സന്തോഷ് കുമാർ, ജി. ഗോപകുമാർ, ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.