കോട്ടയം: പ്രകൃതിദത്ത റബറിന് ഉൽപാദനച്ചെലവിെൻറ അടിസ്ഥാനത്തിൽ അടിസ്ഥാനവില പ്രഖ്യാപിക്കാൻ ശ്രമിക്കാതെ കേന്ദ്രസർക്കാർ ഉയർത്തുന്ന വിചിത്രമായ റബർ കർഷകസ്നേഹ ന്യായവാദങ്ങൾ വിലപ്പോകില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. സ്വാഭാവിക റബർ കാർഷികോൽപന്നം അല്ലാത്തതുകൊണ്ടും റബർ കേന്ദ്രകൃഷി വകുപ്പിനു കീഴിൽ വരാത്തതുകൊണ്ടും അടിസ്ഥാനവില പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര കൃഷി-വാണിജ്യ മന്ത്രിമാരുടെ ലോക്സഭയിലെ പ്രഖ്യാപനങ്ങൾ നീതീകരിക്കാനാവില്ല. റബർ കാർഷികോൽപന്നം അല്ലെന്ന കേന്ദ്രസർക്കാർ നിലപാട് നിലനിൽക്കെ റബർ ആക്ട് 13ാം വകുപ്പ് പ്രകാരം റബറിന് അടിസ്ഥാനവില പ്രഖ്യാപിക്കാം. നേരേത്ത പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരു രാജ്യാന്തരകരാറും ഇതിനു തടസ്സമല്ല. ഉൽപാദനച്ചെലവിെൻറ അടിസ്ഥാനത്തിൽ തറവില പ്രഖ്യാപിച്ച് നടപ്പാക്കി റബർ സംഭരിക്കാനും അടിസ്ഥാന ഇറക്കുമതി വില നിശ്ചയിക്കാനും കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.