കുമളി: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ കൊണ്ടുപോകുന്നതിനിടെ ഒരു സംഘം ഫുട്ബാൾ ആരാധകർ വഴിമുടക്കിയത് മാതാവിെൻറ മരണത്തിനു ഇടയാക്കിയെന്ന് മകെൻറ പരാതി. കുമളി ആലുങ്കൽ വീട്ടിൽ നിഷാന്താണ് പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നെഞ്ചുവേദനയെ തുടർന്ന് മാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകുംവഴി അമരാവതി ഭാഗത്തുെവച്ച് ഫുട്ബാൾ ആരാധകരുടെ ആഹ്ലാദപ്രകടനം വഴിമുടക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാത്ത കാരണം മാതാവ് മരണപ്പെടുകയായിരുന്നെന്നാണ് പരാതി. അമരാവതി സ്വദേശികളായ അഞ്ചു പേർക്കെതിരെയാണ് വാഹനം തടഞ്ഞതിനെതിരെ പരാതി നൽകിയിട്ടുള്ളത്. ഇവരെ, അന്വേഷണ ഭാഗമായി വിളിച്ചുവരുത്താൻ തീരുമാനിച്ചതായി എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.