പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും നിരോധനാജ്ഞ പിൻവലിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഡോ. എൻ. ജയരാജ് എം.എൽ.എ. കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി വാഴൂരിൽ സംഘടിപ്പിച്ച സമാധാന സന്ദേശ പ്രതിജ്ഞ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊൻകുന്നം, ചിറക്കടവ്, ചെറുവള്ളി മേഖലയിൽ സാധാരണ ജനങ്ങളും വ്യാപാരികളും രോഗികളും നിരോധനാജ്ഞമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പൊലീസ് നിഷ്പക്ഷ, കർശന നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സമാധാന പ്രതിജ്ഞക്ക് ഷാജി നല്ലേപ്പറമ്പിൽ, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ലാജിതോമസ്, ജോർജുകുട്ടി പൂതക്കുഴി, അബ്ദുൽ റഹ്മാൻ, അഗസ്റ്റിൻ മാളിയേക്കൽ, സ്മിതാലാൽ, മോളിക്കുട്ടി തോമസ്, പി.എം. ജോൺ, റോയി പന്തിരുവേലിൽ, ഷിബുവയലിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.