സ്വാശ്രയ എൻജിനീയറിങ്​/ ആർകിടെക്​ചർ കോളജ്​ പ്രവേശനം: അപേക്ഷകരുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർകിടെക്ചർ കോളജുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേഡ് ട്രസ്റ്റ്/ രജിസ്റ്റേഡ് സൊസൈറ്റി േക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ കോളജ്/കാറ്റഗറി തിരിച്ചുള്ള ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതി​െൻറ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ള ലിസ്റ്റ്, കോളജ് അധികാരികൾ സമർപ്പിച്ച അപേക്ഷകരുടെ ലിസ്റ്റ് എന്നിവ വെവ്വേറെ മേൽവെബ്സൈറ്റിൽ ലഭ്യമാണ്. ലിസ്റ്റുകൾ സംബന്ധമായ പരാതികളും അപാകതകൾ പരിഹരിക്കുന്നതിനുള്ള രേഖകളും ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിന് മുമ്പ് പ്രവേശനപരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. വൈകി ലഭിക്കുന്ന പരാതികൾ/ രേഖകൾ പരിഗണിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.