മുംബൈ: പുണെയിലെ വിശ്വശാന്തി ഗുരുകുല സ്കൂളിൽ പെൺകുട്ടികളുടെ അടിവസ്ത്രത്തിലും യൂനിഫോം. വെള്ളേയാ ഇളം നിറത്തിേലാ ഉള്ള അടിവസ്ത്രങ്ങൾ മാത്രേമ ധരിക്കാവൂ എന്നം അയവും മുട്ടോളവുമുള്ള അടിവസ്ത്രമായിരിക്കണമെന്നും കാതിൽ 0.3 സെൻറിമീറ്ററിൽ കൂടാത്ത വട്ടത്തിലുള്ള മുത്തുപതിച്ച കമ്മൽ മാത്രമേ പാടുള്ളൂവെന്നും സ്കൂൾ അധികൃതർ നിർദേശിക്കുന്നു. സ്കൂൾ ഡയറിയിലൂടെയാണ് നിർദേശങ്ങൾ. പാലിച്ചിട്ടില്ലെങ്കിൽ യൂനിഫോം നിബന്ധനകൾ ലംഘിച്ചതിന് െഎ.പി.സിയിലെ ഉചിത വകുപ്പുകൾ പ്രകാരം രക്ഷിതാക്കൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. സ്കൂളിെൻറ അസാധാരണ നിബന്ധനകൾ കണ്ട് ക്ഷുഭിതരായ രക്ഷിതാക്കൾ മഹാരാഷ്ട്ര വിദ്യാഭ്യാസ ജോ.സെക്രട്ടറി ദിനകർ ടെംകറെ കണ്ട് പരാതി നൽകി. ഇേതത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടികളുടെ സുരക്ഷക്കാണ് നിബന്ധനയെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.