വൈക്കം: രോഗങ്ങളുടെ തീക്ഷണതയിൽ ആകുലരായി കഴിയുന്ന നിർധനർക്ക് സാന്ത്വനത്തിെൻറ വെളിച്ചവുമായി സത്യഗ്രഹ സ്മാരക ആശ്രമം സ്കൂൾ വിദ്യാർഥികളും അധ്യാപകരും. രോഗങ്ങളുടെ വിഷമതയിൽ കഴിയുന്ന തലയാഴം അറയ്ക്കൽ ദേവകിക്ക് 'സഹപാഠിക്കൊരു സാന്ത്വനം പദ്ധതി' ചീഫ് കോഓഡിനേറ്റർ പ്രിയ ഭാസ്കർ, ട്രഷറർ എൻ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ സഹായം കൈമാറി. വിദ്യാർഥികൾ നൽകുന്ന ചെറിയ തുകകളും അധ്യാപകരും പി.ടി.എയും മനസ്സറിഞ്ഞ് നൽകുന്ന തുകയും ചേർത്താണ് കാരുണ്യ പ്രവർത്തനം നടത്തുന്നത്. സ്കൂൾ മാനേജർ പി.വി. ബിനേഷ്, പ്രിൻസിപ്പൽമാരായ കെ.വി. പ്രദീപ് കുമാർ, ഷാജി ടി. കുരുവിള, പ്രഥമ അധ്യാപിക പി.ആർ. ബിജി, സി. സുരേഷ് കുമാർ, വൈ. ബിന്ദു, പി.ടി.എ പ്രസിഡൻറുമാരായ ഷാജി മാടയിൽ, കെ.വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.