പാലാ: ഭരണങ്ങാനം അൽഫോൻസ തീർഥാടന കേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള ഒരുക്കം പൂർത്തിയായതായി റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, വൈസ് റെക്ടർ ഫാ. കുര്യൻ വരിക്കമാക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗമാസം 19ന് തിരുനാളിന് കൊടിയേറും. രാവിലെ 10.45ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. വൈകീട്ട് 3.30ന് ജർമനി കൊളോൺ അതിരൂപത മെത്രാപ്പോലീത്ത കർദിനാൾ റെയ്നർ വോൾക്കിക്ക് സ്വീകരണം. വൈകീട്ട് 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം. 20 മുതൽ 26വരെ തീയതികളിൽ രാവിലെ 5.15നും 6.30നും 8.30നും 11നും ഉച്ചക്ക് 2.30നും അഞ്ചിനും കുർബാന. ദിവസവും വൈകീട്ട് നാലിന് ആഘോഷമായ റാസ. തിരുനാൾ ദിവസങ്ങളായ 20ന് രാവിലെ 11ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും 21ന് ആലപ്പുഴ രൂപത മെത്രാൻ മാർ ജയിംസ് റാഫേൽ ആനാപറമ്പിലും 22ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലും 23ന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പ്ലാമ്പ്ളാനിയും 24ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടവും 25ന് താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയും 26ന് കൊല്ലം രൂപത മെത്രാൻ മാർ ആൻറണി മുല്ലശ്ശേരിയും കുർബാന അർപ്പിക്കും. അന്ന് വൈകീട്ട് 7.30 'മാർഗം തെളിച്ച മാർത്തോമ' ഫ്യൂഷൻ മെഗ ഷോ അരങ്ങേറും. പ്രധാന തിരുനാൾ 28ന് നടക്കും. രാവിലെ 7.30ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കുർബാന അർപ്പിക്കും. 8.15നും 9.15നും കുർബാന, 10ന് തിരുനാൾ റാസ, മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. 12ന് തിരുനാൾ ജപമാല പ്രദക്ഷിണം. ഉച്ചക്ക് 2.30നും 3.30നും 4.30നും 5.30നും കുർബാന. 18ന് മാതൃജ്യോതി പാലാ രൂപതയും 21ന് ഫ്രാൻസിസ്കൻ അൽമായ സഭയും 22ന് ചെങ്ങളം ഇടവകയും 26ന് പൂഞ്ഞാർ ഇടവകയും അൽഫോൻസ തീർഥാടനങ്ങൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.