വീട്ടിനുള്ളിൽ നവവധു തൂങ്ങിമരിച്ച നിലയിൽ

േകാട്ടയം: നവവധുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ സ്വദേശി മഹേഷി​െൻറ ഭാര്യ റോസ്‌ലിനാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഒരു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഏതാനും ദിവസം മുമ്പാണ് തിരുവഞ്ചൂരിലെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. പെയിൻറിങ് ജോലിചെയ്യുന്ന മഹേഷ് രാവിലെ പണിക്ക് പോയിരുന്നു. റോസ്‌ലി​െൻറ മാതാവ് ഫോണ്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടർന്ന് മഹേഷിനെ വിവരമറിയിച്ചു. തുടർന്ന് മഹേഷെത്തി വീട് തുറന്നുനോക്കിയപ്പോൾ റോസ്‌ലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അയര്‍ക്കുന്നം പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.