മാലിന്യം കുമിയുന്നു; കാരിക്കോട് ജില്ല ആയുർവേദ ആശുപത്രി പരിസരത്ത്​ ദുർഗന്ധവും കൊതുക്​ ശല്യവും രൂക്ഷം

തൊടുപുഴ: കാരിക്കോട് ജില്ല ആയുർവേദ ആശുപത്രി പരിസരത്ത് മാലിന്യം കുമിയുന്നു. പലയിടത്തും മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാൽ ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷം. ആശുപത്രിയെ അധികൃതർ വേണ്ട രീതിയിൽ പരിഗണിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. അടുത്തിടെ മാലിന്യനിക്ഷേപം വ്യാപകമായപ്പോൾ ജൈവ മാലിന്യം ആശുപത്രിയിൽനിന്ന് നീക്കാൻ നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിരുെന്നങ്കിലും നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. നഗരസഭയുടെ മേൽനോട്ടത്തിലല്ല, ജില്ല പഞ്ചായത്തി​െൻറ കീഴിലാണ് ആശുപത്രി എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ പനി ബാധിച്ച രണ്ടുപേരെ ആശുപത്രിയിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ, പനി ബാധിച്ചതിനാലല്ല മൂത്രാശയ രോഗങ്ങളെ തുടർന്നാണ് ഇവരെ മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുരുഷ വാർഡി​െൻറ സമീപമുള്ള മുറിയും അപകടാവസ്ഥയിലാണ്. ഭിത്തിയുടെ പകുതിയിലധികം ഭാഗങ്ങളും വിണ്ടുകീറിയും അടിത്തറ ഇളകിയ നിലയിലുമാണ്. മുറി പൂട്ടിയിട്ടിരിക്കുന്നതിനാൽ ഉപയോഗത്തക്ക രീതിയിൽ മാറ്റിയെടുക്കാൻ ശ്രമിക്കവെയാണ് മുറിയിൽ വിള്ളലും അടിത്തറ ഇളകിയതും ശ്രദ്ധയിൽപെട്ടതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അറ്റകുറ്റപ്പണിക്കുശേഷം ഇത് ഡ്യൂട്ടി മുറിയായി ഉപയോഗിക്കും. ആഗസ്‌റ്റോടെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പകുതിയിലധികം പരിഹാരമാകുമെന്നും പ്രശ്‌നബാധിത മുറിയിൽ രോഗികളെ പാർപ്പിക്കില്ലെന്നും ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. എം.കെ. കുര്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.