ബാലവേല; പ്രായം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ മാതാപിതാക്കള്‍ക്കായില്ല

തൊടുപുഴ: ബാലവേലക്കിടെ മങ്ങാട്ടുകവലയിൽനിന്ന് കണ്ടെത്തിയ ഉത്തര്‍പ്രദേശുകാരനായ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ല ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരായെങ്കിലും പ്രായം സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാനായില്ല. ആധാര്‍കാര്‍ഡി​െൻറ കോപ്പി മാത്രമാണ് അവര്‍ എത്തിച്ചത്. പഞ്ചായത്ത് നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റി​െൻറ പകർപ്പോ സ്‌കൂളില്‍ നിന്നുള്ള രേഖകളോ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്ന് പ്രായനിര്‍ണയത്തിനുള്ള പരിശോധനക്ക് കുട്ടിയെ ഹാജരാക്കാന്‍ ജില്ല ശിശുക്ഷേമസമിതി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മങ്ങാട്ടുകവലയില്‍ ഗ്ലാസ് കട്ടിങ് കടയില്‍ ജോലിക്ക് നിന്നിരുന്ന കുട്ടിയെ ജൂണ്‍ 23നാണ് മോചിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സമഞ്ജ് പുരില്‍നിന്ന് മാതാപിതാക്കള്‍ ശനിയാഴ്ച തൊടുപുഴയിലെത്തിയിരുന്നു. മൈലക്കൊമ്പിലെ ശിശുസംരക്ഷണ കേന്ദ്രത്തിലുള്ള കുട്ടിയെ തിങ്കളാഴ്ച സന്ദര്‍ശിക്കാനും മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കിയിരുന്നു. പൊലീസ് നടപടി തീരുംവരെ കുട്ടിയെ തൊടുപുഴയിലെ ശിശുസംരക്ഷണകേന്ദ്രത്തില്‍ താമസിപ്പിക്കും. തുടര്‍ന്ന് സമഞ്ജ്പുരിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് കുട്ടിെയ പുനരധിവസിപ്പിക്കാൻ ശ്രമങ്ങള്‍ നടത്താനും ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നാട്ടുകാരെ മുൾമുനയിലാക്കി പെൻസ്റ്റോക് പൈപ്പിലെ 'ചോർച്ച' മൂന്നാർ: പെൻസ്‌റ്റോക് പൈപ്പിൽ ചോർച്ചയെന്ന വാർത്ത നാട്ടുകാരെ മുൾമുനയിലാക്കി. ചൊവ്വാഴ്ച മൂന്നാറിന് സമീപം പള്ളിവാസലിലാണ് സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ പൈപ്പ് ലൈനിന് സമീപം ഫോട്ടോ എടുക്കാൻ എത്തിയ വിനോദ സഞ്ചാരികളാണ് പെൻസ്‌റ്റോക് പൈപ്പിന് വെളിയിലൂടെ ജലം ഒഴുകുന്നത് കണ്ടത്. നിമിഷങ്ങൾക്കുള്ളിൽ ഉയർന്ന തോതിൽ ജലം പുറത്ത് വരാൻ തുടങ്ങി. ഇതോടെ പെൻസ്റ്റോക്ക് പൈപ്പിൽ ചോർച്ചയെന്ന വാർത്ത നാടാകെ പരന്നു. 2007 ലെ പന്നിയാർ പെൻസ്‌റ്റോക് ദുരന്തമായിരുന്നു എല്ലാവരുടെയും ഒാർമയിൽ. സമീപ വാസികൾ പലരും സ്ഥലത്തുനിന്ന് ഒഴിഞ്ഞു പോകാൻ തുടങ്ങി. ചോർച്ച കൂടിയതോടെ നാട്ടുകാരിൽ ചിലർ പരിശോധന നടത്തിയതോടെയാണ് ആശ്വാസമായത്. പെൻസ്‌റ്റോക് പൈപ്പിന് അടിയിലൂടെ സ്വകാര്യ റിസോർട്ടുകൾ സ്ഥാപിച്ച പൈപ്പ് തകർന്നാണ് ജലം പെൻസ്റ്റോക്ക് പൈപ്പിന് മുകളിലൂടെ ഒഴുകിയത്. കുറച്ചു നേരത്തേക്ക് ജനം ആശങ്കയിലായിട്ടും വൈദ്യുതി വകുപ്പ് അധികൃതർ സംഭവം അറിഞ്ഞില്ല. വളരെ സുരക്ഷ പ്രാധാന്യമുള്ള പെൻസ്റ്റോക്ക് പൈപ്പുകൾക്ക് മുകളിലും താഴെയുമായാണ് സ്വകാര്യ റിസോർട്ടുകൾ അവരുടെ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ചെറിയൊരു അശ്രദ്ധ മതി വൻ ദുരന്തമുണ്ടാകാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.