കോട്ടയം: വ്യാജ പരാതിയുടെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യു കോട്ടയം ജില്ല െപാലീസ് മേധാവിക്ക് പരാതി നൽകി. ചങ്ങനാശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദിെൻറ പരാതിയെത്തുടർന്ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഭാര്യയോടും ഭാര്യസഹോദരിയോടും മോശമായി സംസാരിക്കുകയും േചാദ്യംചെയ്തപ്പോൾ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇടനിലക്കാരനായ ഷാഹുല്‍ ഹമീദ് മുഖേന ഫ്ലാറ്റ് വാങ്ങാൻ 36 ലക്ഷം ഉടമക്ക് കൈമാറിയിരുന്നു. ഫ്ലാറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് വിഷയം. വീട്ടിൽനിന്ന് ബലംപ്രയോഗിച്ച് ഉച്ചക്ക് സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് രാത്രി എട്ടിനാണ് മടക്കിഅയച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി സ്റ്റേഷനിൽ പോയപ്പോൾ സി.െഎ തടഞ്ഞുവെച്ച് മോശമായി പെരുമാറി. പിന്നീട് ഡിവൈ.എസ്.പി ഇടപെട്ടാണ് വിട്ടയച്ചത്. മടങ്ങുന്നതിനിടെ ഒരുമാസത്തിനകം നിങ്ങളെ അനുഭവിപ്പിക്കുമെന്ന് പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി. ജീവന് ഭീഷണിയുള്ളതിനാൽ സംരക്ഷണം ഉറപ്പാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.