തൊടുപുഴ: വൈസ് ചെയർമാെൻറ അസാധു വോട്ടിനെ തുടർന്ന് ഭരണം നഷ്ടമായ സംഭവത്തിൽ നടപടി ഇൗ മാസം നാലിന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനിക്കും. ശനിയാഴ്ച തൊടുപുഴ രാജീവ് ഭവനിൽ നടന്ന യു.ഡി.എഫ് യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലയിലെ എട്ട് കോൺഗ്രസ് നേതാക്കളെയാണ് കെ.പി.സി.സി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്. പാർലമെൻറ് െതരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കാൻ നിർദേശം നൽകുകയാണ് ലക്ഷ്യം. ഈ യോഗത്തിൽ തൊടുപുഴ നഗരസഭയിൽ ഭരണം നഷ്ടമായ സംഭവത്തിൽ കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമീഷെൻറ കണ്ടെത്തലും അവതരിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷം അസാധു വോട്ട് ചെയ്ത മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർക്കെതിരെ നടപടി വണോ എന്ന് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.