മണര്‍കാട്: ആഗോള മരിയന്‍ തീർഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിവരുന്ന സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ധനരും നിരാലംബരുമായ എട്ട് ജോടി യുവതീയുവാക്കളുടെ വിവാഹമാണ് നടത്തുന്നത്. അപേക്ഷകള്‍ 12വരെ പള്ളി ഓഫിസില്‍ നൽകാം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരില്‍ യാക്കോബായ സമുദായ അംഗങ്ങളുടെ വിവാഹം മണര്‍കാട് പള്ളിയില്‍ നടത്തും. ഇതര സമുദായ അംഗങ്ങള്‍ക്ക് തങ്ങളുടെ ആചാര പ്രകാരം വിവാഹം ചെയ്തശേഷം പള്ളിയങ്കണത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സഹായധനം ഏറ്റുവാങ്ങാം. സമ്മേളനത്തില്‍ ആത്മീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.