കന്യാസ്​ത്രീയുടെയും ബിഷപ്പി​െൻറയും പരാതി: ആദ്യം ആധികാരികതയും വിശ്വാസ്യതയും പഠിക്കും

കോട്ടയം: കന്യാസ്ത്രീയുടെയും ബിഷപ്പി​െൻറയും പരാതിയുടെ ആധികാരികതയും വിശ്വാസ്യതയും പരിശാധിക്കാൻ പൊലീസ്. ഇരുപരാതികളും സൂക്ഷ്മമായി അന്വേഷിക്കാനും അതിനുശേഷം തുടർ നടപടികളുമായി മുന്നോട്ടുപോകാനുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. തിരക്കിട്ട് അന്വേഷണം നടത്തരുതെന്നും എല്ലാ വശങ്ങളും പഠിക്കണമെന്നും ആവശ്യെപ്പട്ടിട്ടുണ്ട്. കേസി​െൻറ വിശ്വാസ്യത കെണ്ടത്താനുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ് നൽകിയ പരാതിയും ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയും അപ്പോൾതന്നെ വിശദ അന്വേഷണത്തിനായി കുറവിലങ്ങാട് പൊലീസിന് കൈമാറി. ആദ്യം കിട്ടിയത് ബിഷപ്പി‍​െൻറ പരാതിയായിരുന്നു. എല്ലാ വശവും പരിശോധിക്കെട്ട. സമയം കൂടുതൽ എടുത്താലും സത്യസന്ധമായ അേന്വഷണമായിരിക്കണം നടത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താൻ തീരുമാനിച്ചിട്ടില്ല. അറസ്റ്റോ മറ്റ് നടപടികളോ ആലോചിച്ചിട്ടില്ല- എസ്.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.